എല്ലാം നന്നായി വരും...ചിന്മയിക്ക് നിറകണ്ണുകളോടെ അനുഗ്രഹം ചൊരിഞ്ഞ് ടി.പി.മാധവന്‍


ടി.പി.മാധവനൊപ്പം സംവിധായിക ചിന്മയി നായർ

കോട്ടയം: എല്ലാം നന്നായി വരും... നിറകണ്ണുകളോടെ അനുഗ്രഹം ചൊരിഞ്ഞ് നടന്‍ ടി.പി.മാധവന്‍. മലയാള സിനിമയുടെ ലോകത്തുനിന്ന് പത്തനാപുരം ഗാന്ധിഭവനിലേക്ക് കുടിയേറിയ ടി.പി.മാധവന്‍ പുതിയൊരു സിനിമയുടെ നാമകരണച്ചടങ്ങുമായി ഗാന്ധിഭവനിലേക്കെത്തിയ ചലച്ചിത്രപ്രവര്‍ത്തകരെ സ്വീകരിച്ചത് കാരണവസ്ഥാനത്തുനിന്ന്.

കോട്ടയം ചിറക്കടവ് സ്വദേശിനിയായ പത്താംക്ലാസുകാരി ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നാമകരണച്ചടങ്ങായിരുന്നു നാല്‍പ്പതുവര്‍ഷത്തിലേറെ മലയാളസിനിമയുടെ ഭാഗമായിരുന്ന മാധവന്റെ സാന്നിധ്യത്തില്‍ നടത്തിയത്.

ടി.പി.മാധവനൊപ്പം ടെലിവിഷന്‍ അവതാരകനും ജ്യോത്സ്യനുമായ ഹരി പത്തനാപുരം, ഗാന്ധിഭവന്‍ മാനേജിങ് ട്രസ്റ്റി ഡോ.പുനലൂര്‍ സോമരാജന്‍, നിര്‍മാതാവ് സാബു കുരുവിള, നായിക മീനാക്ഷി എന്നിവര്‍ ചേര്‍ന്നാണ് 'ക്ലാസ് ബൈ എ സോള്‍ജിയര്‍' എന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ചിങ് നിര്‍വഹിച്ചത്.

പ്രധാനവേഷത്തിലെത്തുന്ന ടെലിവിഷന്‍ അവതാരക കൂടിയായ മീനാക്ഷി, മറ്റ് പ്രധാനവേഷങ്ങള്‍ ചെയ്യുന്ന വിദ്യാര്‍ഥിനികളായ ബ്രിന്റ ബെന്നി, ജിഫ്ന, റോസ് മരിയ എന്നിവരും ടി.പി. മാധവന്റെ അനുഗ്രഹം തേടി. ഗാന്ധിഭവനിലെ അന്തേവാസികളുമായെല്ലാം സ്നേഹം പങ്കുവെച്ച് അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചതിന് ശേഷമാണ് ചലച്ചിത്രപ്രവര്‍ത്തകര്‍ മടങ്ങിയത്. ചലച്ചിത്രസംവിധായകന്‍കൂടിയായ അച്ഛന്‍ അനില്‍രാജിന്റെ തിരക്കഥയിലാണ് ചിന്മയി സംവിധായികയാവുന്നത്. ചിന്മയി പഠിച്ച ചിറക്കടവ് എസ്.ആര്‍.വി.എന്‍.എസ്.എസ്.വി.എച്ച്.എസ്.എസില്‍ ചിത്രീകരണത്തുടക്കം കുറിച്ച സിനിമയില്‍ കോട്ടയം ജില്ലാകളക്ടര്‍ പി.കെ.ജയശ്രീ കളക്ടറായി തന്നെ അഭിനയിച്ചിരുന്നു.

Content Highlights: TP Madhavan, gandhibhavan ,class by a soldier Film function, Chinamayi Nair


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022


05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022

Most Commented