സുരേഷ് ​ഗോപിക്ക് സ്നേഹചുംബനം നൽകുന്ന 'ജൂനിയർ ടോവിനോ', ചിത്രം വൈറൽ


ഇരിങ്ങാലക്കുടയിലെ സെന്റ് ജോസഫ്സ് കോളേജിലാണ് സുരേഷ് ​ഗോപി ചിത്രത്തിന്റെ ചിത്രീകരണം പുരോ​ഗമിക്കുന്നത്.

സുരേഷ് ​ഗോപിയെ ചുംബിക്കുന്ന ടോവിനോയുടെ മകൻ തഹാൻ | ഫോട്ടോ: www.instagram.com/sureshgopi/

സുരേഷ് ​ഗോപിക്ക് സ്നേഹചുംബനം നൽകുന്ന നടൻ ടോവിനോയുടെ മകൻ തഹാന്റെ ചിത്രം വൈറലാവുന്നു. സുരേഷ് ​ഗോപി തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ പുറത്തുവിട്ടതാണ് ഈ ചിത്രം. സുരേഷ്‌ഗോപി നായകനാകുന്ന ജെഎസ്കെയുടെ ഷൂട്ടിങ് ലൊക്കേഷനിൽ മകൻ തഹാനും മകൾ ഇസയ്ക്കും ഒപ്പം എത്തിയതായിരുന്നു ടൊവിനോ തോമസ്.

ഇരിങ്ങാലക്കുടയിലെ സെന്റ് ജോസഫ്സ് കോളേജിലാണ് സുരേഷ് ​ഗോപി ചിത്രത്തിന്റെ ചിത്രീകരണം പുരോ​ഗമിക്കുന്നത്. അഭിഭാഷകനായാണ് അദ്ദേഹമെത്തുന്നത്. ടോവിനോയ്ക്കും മക്കൾക്കുമൊപ്പമുള്ള ചിത്രത്തിലും സുരേഷ് ​ഗോപി കഥാപാത്രത്തിന്റെ വേഷത്തിലാണ്. ചിത്രം ഇരുതാരങ്ങളുടേയും ആരാധകർ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.ഇതേ ലൊക്കേഷനിൽ നിന്നുള്ള മറ്റൊരു ചിത്രവും ഫാൻസ് ​ഗ്രൂപ്പ് പേജുകളിൽ പ്രചരിക്കുന്നുണ്ട്. ജോണി ആന്റണി, സംവിധായകൻ ഡിജോ ജോസ്, ജെ.എസ്.കെ അണിയറപ്രവർത്തകർ എന്നിവരാണ് ഈ ചിത്രത്തിൽ സുരേഷ് ​ഗോപിക്കും ടോവിനോയ്ക്കും ഒപ്പമുള്ളത്.

സുരേഷ് ​ഗോപിയുടെ 255-ാം ചിത്രമാണ് ജെഎസ്കെ. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകനായ മാധവും പ്രധാനവേഷത്തിലുണ്ട്. അനുപമ പരമേശ്വരനാണ് നായിക. ഡേവിഡ് ഏബൽ ഡോണവൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. "സത്യം എപ്പോഴും ജയിക്കും" എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.

Content Highlights: tovino visited suresh gopi's jsk movie location, viral photos out


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented