നടൻ ടൊവിനോ തോമസ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുചെയ്ത U
സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച U എന്ന ഇംഗ്ലീഷ് വാക്കിനെക്കുറിച്ചാണ്. യുവതാരം ടൊവിനോ തോമസ് തന്റെ സമൂഹമാധ്യമങ്ങളില്‍ U എന്നക്ഷരം അപ്‌ഡേറ്റ് ചെയ്തതോടെയാണ് ഒന്നും മനസിലാകാതെ ആരാധകര്‍ കുടുങ്ങിയത്. U എന്ന അക്ഷരത്തിന് സ്വന്തം ഭാവനയിലുള്ള വിശദീകരണം ആരാധകര്‍ പങ്കുവച്ചതോടെ ചര്‍ച്ചകളില്‍ നിറയുകയാണ് ടൊവിനോ തോമസ്. ഒരു വിഭാഗം കമന്റ് ചെയ്യുന്നത് പുതിയ പടത്തിന്റെ ഫസ്റ്റ് ലുക്കാണെന്ന്, ചിലര്‍ പറയുന്നു U ടൊവിയുടെ പ്രൊഡക്ഷന്‍ ഹൗസാണെന്ന്. ഇത് U ആണോ എന്നുറപ്പില്ലെന്നും മറ്റെന്തോ ചിഹ്നമാണെന്നു കമന്റ് ചെയ്തവരും കുറവല്ല. U എന്നാല്‍ U സര്‍ട്ടിഫിക്കറ്റ് ആണെന്നും ഇനി മുതല്‍ ടോവിനൊ U സര്‍ട്ടിഫിക്കറ്റ് സിനിമകള്‍ മാത്രം ചെയ്യാന്‍ ചാന്‍സുണ്ടെന്നും ഒരു വിഭാഗം പ്രതികരിച്ചു. പലരും ചിത്രത്തിനു താഴെ ഇതെന്തെന്നറിയാതെ മിഴിച്ചുനിന്നു.
എന്തായാലും ഒരു കാര്യം ഉറപ്പ്. ഒന്നുമറിയാത്ത U, ഒരു മിനിറ്റില്‍ കേറിയങ്ങ് ഹിറ്റായി. അതിനു പിന്നില്‍ പല കഥകളും വ്യാഖ്യാനങ്ങളുമുണ്ടായി. എന്നാല്‍ താരത്തിന്റെ ഭാഗത്തുനിന്നും കാര്യങ്ങള്‍ക്കിതുവരെ വ്യക്തത വന്നിട്ടില്ല. എന്തായാലും Uവിന് പിന്നിലെ കഥ പലര്‍ക്കും പലതാണെങ്കിലും ഏവരും പൊതുവായി പറയുന്ന ഒരു കാര്യമുണ്ട്; U വെറും ഒരു സാംപിള്‍ ടീസറാണ്. ടൊവിനോയുടെ വലിയ എന്തോ ഉടന്‍ വരാനുണ്ട്. അത്തരമൊരു മെഗാ അനൗണ്‍സ്‌മെന്റിന് കാത്തിരിപ്പാണ് സോഷ്യല്‍ മീഡിയ.
മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ടൊവിനോ തോമസ്. മാത്രമല്ല, നിരവധി സാമൂഹിക പ്രശ്‌നങ്ങളില്‍ പ്രതികരിക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ട്തന്നെ ഈ U എന്തെങ്കിലും സര്‍ക്കാര്‍ ക്യാമ്പയിന്റെ ഭാഗമാണോ എന്നും ചര്‍ച്ചകളുണ്ട്. പ്രളയസമയത്ത് താരപരിവേഷം മാറ്റിവെച്ച് ടൊവിനോ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയിരുന്നു. ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ സന്നദ്ധ സംഘടനയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ഇദ്ദേഹം. അടുത്തിടെയാണ് ടൊവിനോയെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചത്. ഇനി അത്തരത്തില്‍ എന്തെങ്കിലും പദ്ധതിയുടെ ഭാഗവുമാകാം ഈ U.
പ്രൊഡക്ഷന്‍ ഹൗസ് ചര്‍ച്ചകള്‍ക്കാണ് മുന്‍തൂക്കം. കാരണം, യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ അടുത്തിടെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനികള്‍ ആരംഭിച്ചിരുന്നു. ടൊവിനോയും നിര്‍മാണ രംഗത്തേക്ക് കടക്കുകയാണ് എന്നും ഈ U സൂചിപ്പിക്കുന്നു.
Content Highlights: Tovino Thomas U Social Media


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..