ആരാധകരോട് നന്ദി പറഞ്ഞ് നടൻ ടൊവിനോ തോമസ്. ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ടൊവിനോ തിങ്കളാഴ്ചയാണ് ആശുപത്രി വിട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടും അല്ലാതെയും എന്റെ സുഖവിവരങ്ങൾ തിരക്കുകയും പ്രാർത്ഥനകൾ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും പരിചിതരുമായ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദിയും സ്നേഹവും അറിയിക്കുന്നുവെന്ന് ടൊവിനോ ഫെയ്സ്ബുക്കിൽ കുറിച്ചു. തന്നെ വീട്ടിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് മകൾ എഴുതിയ ഹൃദയസ്പർശിയായ ഒരു കുറിപ്പും ടൊവിനോ ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്

ടൊവിനോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

വീട്ടിലെത്തി. നിലവിൽ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, അടുത്ത കുറച്ചാഴ്ചകൾ വിശ്രമിക്കാനാണ്‌ നിർദേശം. ഈ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടും അല്ലാതെയും എന്റെ സുഖവിവരങ്ങൾ തിരക്കുകയും പ്രാർത്ഥനകൾ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും പരിചിതരുമായ എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി , നിറയെ സ്നേഹം.

A big HELLO from home! I got discharged and is fine at home now. Thanks and love for all your wishes and concern in...

Posted by Tovino Thomas on Monday, 12 October 2020

ഹൃദയത്തോട് എത്രയധികം ചേർത്ത് വച്ചാണു നിങ്ങൾ ഒരോരുത്തരും എന്നെ സ്നേഹിക്കുന്നതെന്നുള്ള തിരിച്ചറിവാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ പാഠം. ആ സ്നേഹം തരുന്ന ആത്മവിശ്വാസവും ഉത്തരവാദിത്തബോധവുമായിരിക്കും ഇനി മുന്നോട്ട് നടക്കാനുള്ള എന്റെ പ്രേരകശക്തി. 

മികച്ച സിനിമകളും, നിങ്ങളിഷ്ടപ്പെടുന്ന കഥാപാത്രങ്ങളുമായി ഉടനെ വീണ്ടും കണ്ടു മുട്ടാം.. 
നിങ്ങളുടെ സ്വന്തം ടൊവീനോ.

Content Highlights: Tovino Thomas thanks his fans for prayers