ല്ല കഥാപാത്രങ്ങള്‍ ചെയ്യാനാണ് താല്‍പര്യമെന്നും ചിത്രത്തില്‍ നായകനാകണമെന്ന് തനിക്ക് നിര്‍ബന്ധമില്ലെന്നും നടന്‍ ടോവിനോ തോമസ്. പാര്‍വതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഉയരെ' കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടോവിനോ. ചിത്രത്തില്‍ ഒരു കഥാപാത്രത്തെ ടോവിനോയും അവതരിപ്പിക്കുന്നുണ്ട്.

തിരക്കഥയാണ് ചിത്രത്തിലേക്ക് ആദ്യം ആകര്‍ഷിച്ച ഘടകമെന്നും വിശാല്‍ എന്ന കഥാപാത്രം ചെയ്യുന്നത് 'വര്‍ത്ത്' ആണെന്ന് തോന്നിയതിനാലാണ് ചിത്രം സ്വീകരിച്ചതെന്നും ടോവിനോ പറഞ്ഞു. ആളുകള്‍ കാണുന്ന നല്ലൊരു സിനിമയുടെ നല്ലൊരു ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റി. അഭിമാനത്തോടെ പറയാം 'ഉയരെ'യുടെ ഭാഗമാണെന്ന് -ടോവിനോ പറഞ്ഞു.

ഷൂട്ടിന്റെ സമയത്തും ഇപ്പോള്‍ പൂര്‍ണ സിനിമയായിട്ട് കണ്ടപ്പോഴും എനിക്ക് സംതൃപ്തി നല്‍കിയ ചിത്രമാണിത്. ത്രില്ലര്‍ ചിത്രങ്ങളെ സംബന്ധിച്ച് അതിന്റെ മെയ്ക്കിങ് ആണ് പ്രധാനം. കഥ പറയുമ്പോള്‍ കിട്ടുന്ന ത്രില്‍ സിനിമയാകുമ്പോള്‍ കിട്ടണമെന്നില്ല. എന്നാല്‍, 'ഉയരെ'യില്‍ മനു (സംവിധായകന്‍ മനു അശോകന്‍) അക്കാര്യത്തില്‍ നൂറ് ശതമാനവും വിജയിച്ചിട്ടുണ്ട്.

നായകനായിട്ട് മാത്രമേ അഭിനയിക്കാവൂ എന്നൊന്നുമില്ല. ഹോളിവുഡിലൊക്കെ വലിയ നടന്‍മാരും ചെറിയ റോളുകളൊക്കെ ധാരാളം ചെയ്യാറുണ്ട്. അത് മാതൃകയാക്കാവുന്നതാണ്. നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നതാണ് എനിക്ക് കൂടുതല്‍ സംതൃപ്തി നല്‍കുന്നത്. നായകനാകുന്ന സിനിമകളിലും അവ നല്ല കഥാപാത്രങ്ങള്‍ കൂടിയായിരിക്കണമെന്നാണ് ആഗ്രഹം. നല്ല കഥാപാത്രമാണെങ്കില്‍ നായകനാകണമെന്നോ മുഴുനീള കഥാപാത്രമാകണമെന്നോ നിര്‍ബന്ധമില്ലെന്നും ടോവിനോ കൂട്ടിച്ചേര്‍ത്തു.

ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ കഥയാണ് 'ഉയരെ' പറയുന്നത്. പാര്‍വതിയെയും ടോവിനോയെയും കൂടാതെ ആസിഫ് അലിയും ചിത്രത്തിലുണ്ട്. സിദ്ധിഖ്, അനാര്‍ക്കലി, സംയുക്ത മേനോന്‍, പ്രതാപ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Content Highlights: tovino thomas talks about uyare movie vishal parvathy asif ali manu ashokan