കൊറോണക്കാലമായതോടെ എല്ലാവരും വീട്ടില്‍ പലവിധ കാര്യങ്ങള്‍ ചെയ്ത് നേരം കളയാന്‍ ശ്രമിക്കുകയാണ്. ട്വിറ്ററില്‍ അന്താക്ഷരി കളിച്ചും സുഹൃത്തുകളെ വീഡിയോ കാള്‍ ചെയ്യുന്ന പോസ്റ്റുകള്‍ താരങ്ങള്‍ പങ്കുവെച്ചതൊക്കെ നമ്മള്‍ കണ്ടിരുന്നു. സിനിമാ പ്രവര്‍ത്തനങ്ങളും ഷൂട്ടിങ്ങുമെല്ലാം നിര്‍ത്തി വെച്ചതോടെ സമയം ചെലവഴിക്കാന്‍ വിവിധ തരത്തിലുള്ള വഴികളാണ് താരങ്ങള്‍ കണ്ടുപിടിക്കുന്നത്. 

ജിമ്മും മറ്റുമൊക്കെ പൂട്ടിയെങ്കിലും തന്റെ ഫിറ്റ്‌നസ്സിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് നടന്‍ ടൊവിനോ തോമസ്. ക്വാറന്റീന്‍ സമയത്ത് തന്റെ വീട്ടിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്ന വീഡിയോകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മകള്‍ ഇസയെ പുറത്തു കിടത്തി ടോവിനോ പുഷ്-അപ്പ് എടുക്കുന്നതാണ് ഒരു വീഡിയോയില്‍. മറ്റേതില്‍ ആകട്ടെ വ്യത്യസ്തമായ രീതിയില്‍ പുഷ്-അപ്പ് എടുത്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.

ഇത് ഞങ്ങളെ കൂടി പഠിപ്പിച്ച് തരുമോ, അച്ചായന്‍ പൊളിയാണ്, ഈ ഫിറ്റ്‌നസ്സിന്റെ രഹസ്യം അങ്ങനെ നീളുന്നു ആരാധകരുടെ വീഡിയോ താഴെയുള്ള കമ്മന്റുകള്‍. stay home, stay safe, stay fit, stay happy എന്നീ ഹാഷ് ടാഗുകളൊടെയാണ് ടോവിനൊ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

#stayhome #staysafe #stayfit #stayhappy

A post shared by Tovino Thomas (@tovinothomas) on

Content Highlights: tovino thomas takes push up keeping daughter on shoulders