നുഷിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ മാരിയുടെ രണ്ടാം ഭാഗത്തില്‍ വില്ലനായി ഞെട്ടിക്കാൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ ടൊവിനോ തോമസ്. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിലെ ടൊവിനോയുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

വ്യത്യസ്തമായ വില്ലന്‍ ഗെറ്റപ്പിലാണ് ടോവിനോ ചിത്രത്തില്‍ എത്തുന്നത്. ബീജ എന്നാണ് കഥാപാത്രത്തിന്റെ പേര്. നാഗസന്യാസിമാരുടെ മാതൃകയിൽ ജടകെട്ടിയ നീളൻ മുടിയും കൈയില്‍ ഇല്യുമിനേറ്റി ചിഹ്നവുമായാണ് ടൊവിനൊ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ നായകനായ ധനുഷ് തന്നെയാണ് ട്വിറ്ററിലൂടെ ടോവിനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്.

ബാലാജി മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷ്, ടൊവിനോ, റോബോ ശങ്കര്‍, കല്ലൂരി വിനോദ്, സായി പല്ലവി, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ എന്നീവര്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. 2015ല്‍ ഇറങ്ങിയ മാരിയില്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍. ഇൻസ്പെക്ടർ അർജുൻ കുമാർ എന്ന കഥാപാത്രത്തെയാണ് വിജയ് ചിത്രത്തിൽ അവതരിപ്പിച്ചത്.

മാരി 2 വിലെ  സായി പല്ലവിയുടെ ലുക്ക് കഴിഞ്ഞദിവസം അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഓട്ടോ ഡ്രൈവറായാണ് ചിത്രത്തിൽ സായി അഭിനയിക്കുന്നത്.

maari2
photo credits : facebook

Content Highlights: Tovino Thomas plays villain in Dhanush film Maari 2 poster out