കൊറോണ വൈറസിനെ തുരത്താന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ബുദ്ധിമുട്ടിലാഴ്ന്ന സാധാരണക്കാരുടെ വിശപ്പകറ്റാന്‍ കേരള പോലീസിനൊപ്പം സന്നദ്ധ പ്രവര്‍ത്തകനായി നടന്‍ ടൊവിനോ തോമസും. കേരള പോലീസ് സംഘടിപ്പിക്കുന്ന ഒരു വയറൂട്ടാം ഒരു വിശപ്പകറ്റാം എന്ന പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് നടന്‍ ടൊവിനോ തോമസ് പങ്കാളിയായത്. മറ്റ് പ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണപ്പൊതികള്‍ തയ്യാറാക്കി നല്‍കുന്ന പ്രവൃത്തികളിലും ടൊവിനോ പങ്കുകൊണ്ടു.
നടന്‍മാരായ ദിനേശ്, കൈലാഷ് തുടങ്ങിയവരും കൊറോണ വൈറസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഈ പദ്ധതിയില്‍ പങ്കാളികളായി.
Content Highlights : tovino thomas packing food with kerala police corona virus relief activities