ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. വരവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

രാകേഷ് മണ്ടോടിയാണ് ചിത്രത്തിന്റെ സംവിധായകൻ.തിരക്കഥയും രാകേഷിന്റേതാണ്. തിര,ഗോദ എന്നീ ചിത്രങ്ങൾക്ക് ശേഷം രാകേഷ് തിരക്കഥയെഴുതുന്ന ചിത്രമാണിത്.

വിശ്വജിത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ‘ അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിന് ശേഷം പതിയാറ എന്റർടൈൻമെന്റസിന്റെ ബാനറിൽ പ്രദീപ് കുമാർ പതിയാറയാണ് ചിത്രം നിർമ്മിക്കുന്നത്. ഗുണ ബാല സുബ്രഹ്മണ്യമാണ് ചിത്രത്തിന്റെ സംഗീതം.

Launching the first look poster of Tovino starring 'Varavu'. Best wishes Tovino Thomas, Pradeep Kumar Pathiyara, Rakesh Mantodi, Manu Manjith and Team

Posted by Mohanlal on Saturday, 24 April 2021

'കള'യാണ് ടൊവിനോയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കാണെക്കാണെ, വഴക്ക്, നാരദൻ, മിന്നൽ മുരളി, തള്ളുമല, കറാച്ചി 81 എന്നീ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു

Content Highlights : Tovino Thomas New Movie Varavu First Look