-
ടൊവിനോ തോമസ് നായകനാവുന്ന അടുത്ത ചിത്രം പ്രഖ്യാപിച്ചു. കള എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് വി എസ് ആണ്.
അഡ്വഞ്ചേഴ്‍സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‍ലിസ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് രോഹിത്. യദു പുഷ്‍പാകരനും രോഹിതും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിക്കുന്നത്. ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഛായാഗ്രഹണം അഖിൽ ജോർജ്. ജുവിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജു മാത്യു, നാവിസ് സേവ്യറുമാണ് നിർമാണം. അഡ്വഞ്ചർ കമ്പനിയുടെ ബാനറിൽ ടൊവിനോയും രോഹിത്തും അഖിൽ ജോർജും സഹനിർമ്മാതാക്കളാവുന്നു
രണ്ട് ചിത്രങ്ങളാണ് ടൊവിനോയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്‍സ് ആൻഡ് കിലോമീറ്റേഴ്സ് റിലീസിന് തയ്യാറെടുക്കവേയാണ് കോവിഡ് വ്യാപനം രൂക്ഷമാവുന്നതും തീയേറ്ററുകൾ അടച്ചിടേണ്ടി വരുന്നതും. ബേസിൽ ജോസഫ് ഒരുക്കുന്ന മറ്റൊരു ചിത്രം മിന്നൽ മുരളിയുടെ ചിത്രീകരണവും കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വച്ചിരിക്കുകയായിരുന്നു.
Content Highlights : Tovino New Movie Kala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..