'നീലവെളിച്ചം' ആദ്യ പോസ്റ്റർ | Photo: https://www.facebook.com/PrithvirajSukumaran
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം നീലവെളിച്ചത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. നടൻ പൃഥ്വിരാജാണ് ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതേ പേരിലുള്ള കൃതിയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബഷീറിന്റേതുതന്നെയാണ് തിരക്കഥയും.
ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറായാണ് ടോവിനോ എത്തുന്നത്. റോഷൻ മാത്യുവാണ് മറ്റൊരു പ്രധാനകഥാപാത്രം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. എം.എസ്. ബാബുരാജാണ് സംഗീത രൂപകല്പന. ബിജിബാൽ, റെക്സ് വിജയൻ എന്നിവരാണ് സംഗീതസംവിധാനം. പി. ഭാസ്കരന്റേതാണ് വരികൾ. ജ്യോതിഷ് ശങ്കർ കലാസംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും സുപ്രീം സുന്ദർ സംഘട്ടന സംവിധാനവും നിർവഹിച്ചിരുന്നു.
നേരത്തേ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ എന്നിവരെ നായകന്മാരാക്കി പ്രഖ്യാപിച്ച ചിത്രമാണ് നീലവെളിച്ചം. 1964-ൽ എ. വിൻസെന്റിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഭാർഗവീനിലയം ബഷീറിന്റെ നീലവെളിച്ചം എന്ന കൃതിയെ ആസ്പദമാക്കിയാണ് നിർമിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റേത് തന്നെയായിരുന്നു തിരക്കഥ. മധു, പ്രേം നസീർ, പി.ജെ. ആന്റണി, അടൂർ ഭാസി, വിജയ നിർമല എന്നിവരായിരുന്നു പ്രധാനവേഷങ്ങളിൽ.
ചിത്രത്തിനായി പി.ഭാസ്കരനും എം.എസ് ബാബുരാജും ചേർന്നൊരുക്കിയ ഗാനങ്ങൾ ഇന്നും മലയാളികൾ നെഞ്ചേറ്റുന്നവയാണ്. റിമ കല്ലിങ്കലും ആഷിഖ് അബുവും നിർമിക്കുന്ന 'നീലവെളിച്ചം' ഓ.പി.എം സിനിമാസ് ആണ് വിതരണം ചെയ്യുന്നത്. ചിത്രം ഈ വർഷം ഡിസംബറിൽ തിയേറ്ററുകളിലെത്തും.
Content Highlights: Tovino Thomas, Neelavelicham Poster, Ashiq Abu, Roshan Mathew, Rima Kallingal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..