ടൊവിനോ പങ്കുവച്ച ചിത്രം | Photo: www.instagram.com/tovinothomas/
തങ്ങളുടെ മേഖലകളില്‍ കഴിവ് തെളിയിച്ചവരാണ് ക്രിക്കറ്റ് താരം എം. എസ്. ധോനിയും നടന് ടൊവിനോ തോമസും. ഇപ്പോഴിതാ ധോണിയോടൊപ്പമുള്ള തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടന്.
ധോനിയോടൊപ്പം ചിലവഴിച്ച സമയം വലിയ അനുഭമാണ് നല്‍കിയത്. സ്ക്രീനില്‍ കാണുന്ന പോലെ തന്നെ കൂളായ വ്യക്തിത്വം. ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇരുവരും മികച്ച സംഭാഷണങ്ങള്‍ നടത്തിയെന്നും ടൊവിനോ വ്യക്തമാക്കി. ഇത്തരമൊരു അവസരം ലഭിച്ചതില്‍ താന്‍ ഭാഗ്യവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിന്നല്‍ മുരളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങളോടെ ഇന്ത്യയൊട്ടാകെ ആരാധകരുള്ള നടനായി ടൊവിനോ മാറിയിരുന്നു. അദൃശ്യ ജാലകങ്ങള്‍, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.
Content Highlights: Tovino Thomas meets MS Dhoni
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..