ന്റെ സിനിമകള്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം തന്നെയാകണം തന്റെ നിലപാട് എന്ന് വാശിപിടിക്കുന്നതില്‍ അര്‍ഥമില്ലെന്ന് ടൊവിനോ തോമസ്. ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലെ ഒരു സംഭാഷണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ടൊവിനോ. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ മനസ്സ് തുറന്നത്. 

മായാനദിയിലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഡയലോഗ് ആയിരുന്നു 'സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്' എന്നത്. ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച അപര്‍ണ എന്ന കഥാപാത്രം ടൊവിനോ അവതരിപ്പിച്ച മാത്തനോട് പറയുന്ന സംഭാഷണമാണിത്. 

'സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്' എന്നത് സത്യവസ്ഥയാണ്. അത് സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്‍മാര്‍ക്കും പറയാന്‍ കഴിയണം. പുരുഷന്‍ സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് എന്ന് പറഞ്ഞാല്‍ ഇവിടെ കലാപം ഉണ്ടാകില്ലേ- ടൊവിനോ ചോദിക്കുന്നു.

ചുംബന സമരം പോലുള്ള മൂവ്‌മെന്റുകളെ താന്‍ അനുകൂലിക്കുന്നില്ല. രണ്ടുപേര്‍ തമ്മില്‍ സ്‌നേഹം ഉണ്ടെങ്കില്‍ ചുംബിക്കാം. അതിനെ വിലക്കുറിച്ച് കാണുന്നതില്‍ യോജിപ്പില്ല- ടൊവിനോ പറഞ്ഞു.

Content Highlights: tovino thomas maayanathi sex is not a promise dialogue politics aishwarya lakshmi