Tovino Thomas
ഡോ ബിജുവിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തുന്ന അദൃശ്യ ജാലകങ്ങളിലെ ചിത്രങ്ങള്‍ പുറത്തിറങ്ങി. ടൊവിനോ തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
''എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നിന്റെ ആദ്യ ഗ്ലിംസ് ഇതാ. ഡോക്ടര്‍ ബിജുവിന്റെ പേരില്ലാത്ത ഈ യുവാവിന് ജീവന്‍ നല്‍കുന്നതില്‍ അതിയായ സന്തോഷം. അദ്ദേഹത്തോടൊപ്പമുള്ള എന്റെ ആദ്യത്തെ സിനിമയാണിത്. നമുക്ക് ചുറ്റുമുള്ള ഒരുപാട് പേരില്ലാത്തവരെ പ്രതിനിധീകരിക്കുന്ന സര്‍റിയലിസത്തില്‍ വേരൂന്നിയ സിനിമ. ഈ സിനിമയിലെ സമൂഹിക പ്രസക്തമായ സന്ദേശം നിങ്ങളുടെ ഹൃദയത്തില്‍ തട്ടുകയും ചിന്തിപ്പിക്കുകയും ചെയ്യും. പരമ്പരാഗത ശൈലിയില്‍ നിന്ന് മാറി നില്‍ക്കുന്ന ഇത്രയും മൂല്യവത്തായ ചിത്രത്തിന് വേണ്ടി ഒന്നിച്ച അദൃശ്യജാലകങ്ങളുടെ മുഴുവന്‍ ക്രൂവിനേയും ഹൃദയത്തോട് ചേര്‍ക്കുന്നു''- ടൊവിനോ കുറിച്ചു.
എല്ലനാര്‍ ഫിലിംസും മൈത്രി മൂവി മേക്കേഴ്‌സും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights: Tovino Thomas look in adrishya jalakangal dr biju film mythri movie makers
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..