കൊറോണ വൈറസ് പ്രതിരോധ മാര്‍ഗങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുള്ള സാമൂഹിക സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്യ്ത് പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്നുവെന്ന് നടന്‍ ടൊവിനോ തോമസ്. താനുള്‍പ്പെടെയുള്ള സിനിമയിലെ പലരും ഇതില്‍ പങ്കാളികളാകാന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ടെന്ന് ടൊവിനോ ക്ലബ് എഫ് എമ്മിനോടു പറഞ്ഞു.
'ആരോഗ്യപ്രവര്‍ത്തകര്‍ക്കും സര്‍ക്കാരിന്റെ ബോധവത്ക്കരണപരിപാടികള്‍ക്കും പിന്തുണ നല്‍കുന്നതിനു വേണ്ടിയാണ് ഈ സന്നദ്ധ സേന. 22നും 40നും ഇടയില്‍ പെടുന്ന യുവാവ് ആയതുകൊണ്ട് താത്പര്യപൂര്‍വം റജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം വരെ മൂവായിരത്തോളം പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ ഒരു 1465 പേരെങ്കിലും ഐസോലേഷന്‍ വാര്‍ഡില്‍ രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.' ടൊവിനോ തോമസ് പറഞ്ഞു.
കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ നിങ്ങളും ആഗ്രഹിക്കുന്നുവെങ്കില്‍ ഓണ്‍ലൈനായി sannadham.kerala.gov.in/registration എന്ന വെബ്‌സൈറ്റ് ലിങ്കില്‍ കയറി പേര് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8086987262, 9288559285, 9061304080 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.
Content Highlights : tovino thomas joins corona virus prevention activities sannadham by kerala govt