കരിയറിലെ ആദ്യ ട്രിപ്പിൾ റോളിൽ ടോവിനോ!! അജയന്റെ രണ്ടാം മോഷണത്തിന് തുടക്കം


ഒരു പാൻ ഇന്ത്യൻ ചിത്രമായി ആണ് അജയന്റെ രണ്ടാം മോഷണം ഒരുങ്ങുന്നത്. 3 ഡി യിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക.

'അജയന്റെ രണ്ടാം മോഷണം' സിനിമയുടെ പോസ്റ്റർ, ടോവിനോ തോമസ് | ഫോട്ടോ: www.facebook.com/ActorTovinoThomas, ശ്രീജിത്ത് പി രാജ് | മാതൃഭൂമി

കരിയറിലെ ആദ്യ ട്രിപ്പിൾ റോൾ വേഷത്തിൽ ടോവിനോ തോമസ് എത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. നവാഗതനായ ജിതിൻ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്നു കാലഘട്ടങ്ങളിലുടെ കഥ പറയുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാകും ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പൂജ ചൊവ്വാഴ്ച നടന്നു.

ഒരു പാൻ ഇന്ത്യൻ ചിത്രമായി ആണ് അജയന്റെ രണ്ടാം മോഷണം ഒരുങ്ങുന്നത്. 3 ഡി യിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികാ വേഷങ്ങളിൽ. തെന്നിന്ത്യൻ സെൻസേഷൻ കൃതി ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ബേസിൽ ജോസഫ്, കിഷോർ, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ജഗദീഷ് എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളിൽ.





സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം യു.ജി.എം പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. മാജിക്ക് ഫ്രെയിംസും നിർമ്മാണത്തിൽ പങ്കാളികളാണ്. കളരി എന്ന കേരളത്തിന്റെ ആയോധനകലക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദിപു നൈനാൻ തോമസാണ് സംഗീത സംവിധാനം.

സംഘട്ടന രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി അടുത്തിടെ ടോവിനോ കളരി അഭ്യസിച്ചിരുന്നു.പ്രൊജക്റ്റ് ഡിസൈനര്‍ : ബാദുഷ എന്‍ എം, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രിന്‍സ്, കോസ്റ്റും ഡിസൈനര്‍ - പ്രവീണ്‍ വര്‍മ്മ, മേക്ക് അപ് - റോണെക്‌സ് സേവിയര്‍, എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ്, ഛായാഗ്രഹണം- ജോമോന്‍ ടി ജോണ്‍, മാര്‍ക്കറ്റിങ് ഡിസൈന്‍ - പപ്പറ്റ് മീഡിയ, വാര്‍ത്താപ്രചരണം - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

Content Highlights: tovino thomas in triple role, ajayante randam moshanam shooting started, kriti shetty in malayalam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented