ടൊവിനോ, ചിത്രത്തിന്റെ പോസ്റ്റർ | photo: facebook/tovino, anweshippin kandethum
ടൊവിനോ തോമസ് നായകനാകുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന സിനിമയുടെ ചിത്രീകരണം മാര്‍ച്ച് ആറ് മുതല്‍ കോട്ടയത്ത് ആരംഭിക്കും. നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു.വി. ഏബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കാപ്പയ്ക്ക് ശേഷം തിയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കുമിതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
എഴുപതോളം താരങ്ങള്‍ അണിനിരക്കുന്ന ചിത്രം ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറാണ്. സിദ്ദിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രമ്യാ സുവി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഛായാഗ്രഹണം -ഗൗതം ശങ്കര്‍, എഡിറ്റിങ് -സൈജു ശ്രീധര്‍, കലാ സംവിധാനം -ദിലീപ് നാഥ്, മേക്കപ്പ് -സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈന്‍ -സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ബെന്നി കട്ടപ്പന, പി.ആര്‍.ഒ -വാഴൂര്‍ ജോസ്.
Content Highlights: tovino thomas in anweshippin kandethum shooting on march
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..