'നടികർ തിലകം' പോസ്റ്റർ | PHOTO: special arrangements
ടൊവിനോ തോമസ്, സൗബിന് ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന 'നടികര്‍ തിലകം' എന്ന ചിത്രത്തിന്റെ കോണ്‍സെപ്റ്റ് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി.ടൊവിനോ തോമസിന് പിറന്നാള്‍ ആശംസകളുമായാണ് കോണ്‍സെപ്റ്റ് മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്.
സമുദ്രജീവികളെ സംരക്ഷിക്കുന്നതിനും സമുദ്രം മലിനമാക്കുന്നത് തടയുന്നതിനും ഊന്നല്‍ നല്കിക്കൊണ്ടുള്ളതാണ് പോസ്റ്റര്‍. പോസ്റ്ററിന് സിനിമാ ആസ്വാദകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സുരേഷ് കൃഷ്ണ, ബാലു വര്‍ഗീസ്, വീണ നന്ദകുമാര്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. നേരത്തെ സൗബിന് ഷാഹിറിന്റെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ പോസ്റ്ററും ചര്‍ച്ചയായിരുന്നു. സൗബിന് വളരെ വ്യത്യസ്തമായ രൂപത്തിലാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്.
.jpg?$p=e46f401&&q=0.8)
പൃഥ്വിരാജ്, സുരാജ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ 'ഡ്രൈവിംഗ് ലൈസന്‍സി'ന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നടികര്‍ തിലകം'. മൈത്രി മൂവി മേക്കേഴ്സിന്റെ മലയാളത്തിലെ ആദ്യ നിര്‍മാണ സംരംഭമാണിത്.
മൈത്രി മൂവി മേക്കേഴ്സിന്റെ വൈ. നവീനും വൈ. രവി ശങ്കറിനോടുമൊപ്പം, അലന് ആന്റണിയും അനൂപ് വേണുഗോപാലും നേതൃത്വം നല്കുന്ന ഗോഡ്സ്പീടും ചിത്രത്തിന്റെ നിര്‍മാണ പങ്കാളികളാണ്. സുവിന് സോമശേഖരനാണ് നടികര്‍ തിലകത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Content Highlights: tovino thomas film nadikar thilakam new motion poster released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..