മിഴ് നടന്‍ ധനുഷ് നിര്‍മിക്കുന്ന രണ്ടാമത്തെ മലയാള സിനിമയിലും ടൊവീനോ തോമസ് നായകന്‍. വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് മറഡോണ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ധനുഷിന്റെ നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസും മിനി സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ടൊവീനോ തോമസ്, ശരണ്യ ആര്‍ നായര്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. 

പേര് മറഡോണ എന്നായതിനാല്‍ ഇതൊരു ഫുട്‌ബോള്‍ സിനിമയായി തെറ്റിദ്ധരിക്കരുതെന്ന് ടൊവീനോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കാമറ ദീപക് ഡി മേനോന്‍, രചന കൃഷ്ണമൂര്‍ത്തി, സംഗീതം സുഷിന്‍ ശ്യാം, കലാസംവിധാനം സാബു മോഹന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുകുമാര്‍ തെക്കേപ്പാട്ട്, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ.

ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ടൊവീനോ ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന 'തരംഗം ദ ക്യൂരിയസ് കേസ് ഓഫ് കള്ളന്‍ പവിത്രന്‍' എന്ന ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നതും വണ്ടര്‍ബാര്‍ ഫിലിംസാണ്.