തിയേറ്ററുകൾ കീഴടക്കാൻ അഞ്ച് സുഹൃത്തുക്കൾ, ഡിയർ ഫ്രണ്ട് ജൂൺ 10-ന്


1 min read
Read later
Print
Share

ഷറഫു, സുഹാസ്, അർജുൻലാൽ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവുമെഴുതിയിരിക്കുന്നത്.

ഡിയർ ഫ്രണ്ട് സിനിമയുടെ പോസ്റ്റർ

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന "ഡിയർ ഫ്രണ്ട് " ജൂൺ പത്തിന് പ്രദർശനത്തിനെത്തും. 'അയാൾ ഞാനല്ല'എന്ന ചിത്രത്തിനു ശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. അർജുൻ ലാൽ, ബേസിൽ ജോസഫ്, അർജ്ജുൻ രാധാകൃഷ്ണൻ, സഞ്ജന നടരാജൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഷറഫു, സുഹാസ്, അർജുൻലാൽ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവുമെഴുതിയിരിക്കുന്നത്. ഷൈജു ഖാലിദ് ഛായാ​ഗ്രഹണവും ജസ്റ്റിൻ വർ​ഗീസ് സം​ഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

എഡിറ്റിംഗ്- ദീപു ജോസഫ്, കല-ഗോകുൽ ദാസ്, മേക്കപ്പ്-റോണക്‌സ് സേവ്യർ,വസ്ത്രാലങ്കാരം- മഷർ ഹംസ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനുപ് എസ് പിള്ള,പ്രൊഡക്ഷൻ കൺട്രോളർ-സുധർമൻ വള്ളിക്കുന്ന്,കളറിസ്റ്റ്- ലിജു പ്രഭാകർ,സൗണ്ട് ഡിസൈൻ-വിക്കി,കിഷൻ, ഓഡിയോഗ്രഫി-രാജകൃഷ്ണൻ എം ആർ, അസോസിയേറ്റ് ഡയറക്ടർമാർ-ജീസ് പൂപ്പാടി,ഓസ്റ്റിൻ ഡാൻ, സ്റ്റിൽസ്-അരുൺ കിരണം, ലൈൻ പ്രൊഡ്യൂസർമാർ- ധനരാജ് കെ കെ, വിനോദ് ഉണ്ണിത്താൻ,വിഎഫ്എക്സ്-മൈൻഡ്‌സ്‌റ്റൈൻ സ്റ്റുഡിയോസ്,പബ്ലിസിറ്റി ഡിസൈൻ-സ്‌പെൽബൗണ്ട് സ്റ്റുഡിയോസ്, പി ആർ ഒ- എ എസ് ദിനേശ്.

ഹാപ്പി അവേഴ്‌സ് എന്റർടെയ്ൻമെന്റ്‌സ്, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് എന്നി ബാനറുകളിൽ ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിഖ് ഉസ്മാൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെൻട്രൽ പിക്‌ച്ചേഴ്‌സ് റിലീസ് തീയ്യേറ്ററിലെത്തിക്കുന്നു.

Content Highlights: Dear Friend Movie Release Date, Tovino Thomas, Basil Joseph, Director Vineeth Kumar

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chithha and Shivarajkumar

1 min

വാർത്താസമ്മേളനത്തിനിടെ സിദ്ധാർത്ഥിനെ ഇറക്കിവിട്ടു; കന്നഡ സിനിമയ്ക്കായി മാപ്പപേക്ഷിച്ച് ശിവരാജ് കുമാർ

Sep 29, 2023


Kannur Squad

2 min

എങ്ങും മികച്ച പ്രതികരണം; മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് 160-ൽ നിന്ന് 250-ൽ പരം തിയേറ്ററുകളിലേക്ക്

Sep 29, 2023


Toby

1 min

കേരളക്കര കീഴടക്കി രാജ് ബി ഷെട്ടി, ടോബി വിജയകരമായ രണ്ടാം വാരത്തിലേക്ക്‌

Sep 29, 2023


Most Commented