എന്താ പാൽതു ഇപ്പൊ ചിരിക്കാത്തൂ എന്ന് ടോവിനോ, 'ഫ്ളൂട്ട് ബി.ജി.എം' ഇട്ട് മാസ് മറുപടിയുമായി ബേസിൽ


രണ്ടുപേരുടേയും കമന്റുകൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

ബേസിൽ ജോസഫ്, ടോവിനോ തോമസ് | ഫോട്ടോ: ഹരികൃഷ്ണൻ പി ,ഷാഫി ഷക്കീർ | മാതൃഭൂമി

മിന്നൽ മുരളിയിലൂടെ അന്താരാഷ്ട്ര ശ്രദ്ധനേടിയ താരവും സംവിധായകനുമാണ് ടോവിനോയും ബേസിൽ ജോസഫും. ടോവിനോയുടെ പുതിയ ചിത്രം തല്ലുമാല തിയേറ്ററുകളിൽ തകർത്തോടുകയാണ്. ബേസിലാകട്ടെ താൻ നായകനായി ഓണത്തിന് റിലീസിനെത്തുന്ന പാൽതു ജാൻവർ എന്ന ചിത്രത്തിന്റെ പ്രചാരണത്തിരക്കുകളിലും. ഇതിനിടെ പാൽതു ജാൻവറിന്റെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ബേസിൽ ഇട്ട പോസ്റ്റും അതിന് ടോവിനോ ചെയ്ത കമന്റും അതിന് ബേസിൽ നൽകിയ മറുപടിയും വൈറലാവുകയാണ്.

പാൽതു ജാൻവറിന് യു സർട്ടിഫിക്കറ്റ് കിട്ടിയെന്നുള്ള പോസ്റ്റർ വ്യാഴാഴ്ചയാണ് ബേസിൽ വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലിട്ടത്. ഹേയ് പാൽതൂ എന്താ പാൽതു ഇപ്പൊ ചിരിക്കാത്തൂ? ശ്യോ പടം മാറി എന്നാണ് ടോവിനോ കമന്റ് ചെയ്തത്. അധികം വൈകാതെ തന്നെ അത്യു​ഗ്രൻ മറുപടിയുമായി ബേസിൽ രം​ഗത്തെത്തി.

ഹെയ് ബേബി .. ഹബീബി .. പാൽത്തൂനെ കാണാഞ്ഞു നെഞ്ചിനകത്തു തിളച്ചു മറിയണ വേദനയിണ്ട? കണ്ണിന്റെ ഉള്ളില് കരട് പോയ വേദനയിണ്ട? കരളിന്റെ ഉള്ളില് കുളിരു പൊങ്ങണ തണുപ്പ് തോന്നണിണ്ട ? ഖൽബിന്റെ ഉള്ളില് ബൾബ് മിന്നണ വെട്ടം കാണാനിണ്ട ? ഉണ്ടെങ്കി ബാ മോനെ. തീയേറ്ററിലേക്ക് ബാ. രണ്ടാന്തി ബാ .. (FLUTE BGM.MP3) എന്നാണ് ബേസിൽ കുറിച്ചത്. ഇതിന് 'ഔന്റെടാ' എന്നൊരു റിപ്ലൈ കൂടി ഇട്ടിട്ടുണ്ട് ടോവിനോ. രണ്ടുപേരുടേയും കമന്റുകൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിച്ച് നവാ​ഗതനായ സം​ഗീത് പി രാജൻ സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമ ചിത്രമാണ് പാൽതു ജാൻവർ. ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങൾ.

ജസ്റ്റിൻ വർ​ഗീസ് ആണ് സം​ഗീതം. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന. ഡി.ഒ.പി രൺദീവ്, ആർട് ​ഗോകുൽ ദാസ്, എഡിറ്റിം​ഗ് കിരൺ ദാസ്, കോസ്റ്റ്യൂം മാഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് നിഥിൻ ലൂക്കോസ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മനമ്പൂർ, വിശ്വൽ എഫക്ട് എ​​​ഗ് വെെറ്റ് വി.എഫ്.എക്സ്, ടെെറ്റിൽ എൽവിൻ ചാർളി, സ്റ്റിൽസ് ഷിജിൻ പി രാജ്, എക്സിക്യൂടീവ് പ്രൊഡ്യൂസർ ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് രോഹിത്, ചന്ദ്രശേഖർ

Content Highlights: tovino thomas and basil joseph on palthu janwar movie, palthu janwar got u cirtificate


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented