ഇരിങ്ങാലക്കുട: ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സേവനസന്നദ്ധനായി സിനിമാതാരം ടൊവിനോ രംഗത്തെത്തി. ഇരിങ്ങാലക്കുട സിവിൽസ്റ്റേഷനിലെ താലൂക്കോഫീസിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിലെത്തിയാണ് ടൊവിനോ സേവനസന്നദ്ധതയറിയിച്ചത്.
ആർ.ഡി.ഒ. സി. ലതിക, തഹസിൽദാർ ഐ.ജെ. മധുസൂദനൻ, ഡെപ്യൂട്ടി തഹസിൽദാർ സിമീഷ് സാബു, ഭൂരേഖാ തഹസിൽദാർ എ.ജെ. മേരി എന്നിവരുമായി ദുരിതാശ്വാസപ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.
മേഖലയിലാരംഭിച്ച ദുരിതാശ്വാസക്യാമ്പുകളെക്കുറിച്ചും ചോദിച്ചറിഞ്ഞു. തുടർന്ന് എടതിരിഞ്ഞി എച്ച്.ഡി.പി.അടക്കമുള്ള വിവിധ ക്യാമ്പുകളിൽ സന്ദർശനം നടത്തി.
Content Highlights: Tovino Thomas Actor at flood relief center Irinjalakuda, Kerala Flood 2019