മാർ​ഗദർശിയായും ഗുരുവായും ഞാൻ കാണുന്ന സുഹൃത്ത്; ​'ഷിബു'വിനെക്കുറിച്ച് 'മിന്നൽ മുരളി'


ചിത്രത്തിൽ ജയ്സൺ എന്ന കഥാപാത്രമായി ടൊവിനോ എത്തിയപ്പോൾ ഷിബു എന്ന കഥാപാത്രമായാണ് ​ഗുരു സോമസുന്ദരം വേഷമിട്ടത്.

Photo | https:||www.instagram.com|tovinothomas|

ആരാധകരുടെ ആവേശം വാനോളമുയർത്തിയാണ് ടൊവിനോ തോമസ് ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളി ഓടിടിയിൽ പ്രദർശനത്തിനെത്തിയത്. മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ ആയി അവതരിപ്പിച്ച ‘മിന്നൽ മുരളി’ക്കൊപ്പം എതിരാളിയെയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ ചിത്രത്തിൽ മിന്നൽ മുരളിയുടെ എതിരാളിയുടെ വേഷത്തിലെത്തിയ ഗുരു സോമസുന്ദവുമായുള്ള സൗഹൃദത്തെക്കുറിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ടൊവിനോ.

ചിത്രത്തിൽ ജയ്സൺ എന്ന കഥാപാത്രമായി ടൊവിനോ എത്തിയപ്പോൾ ഷിബു എന്ന കഥാപാത്രമായാണ് ​ഗുരു സോമസുന്ദരം വേഷമിട്ടത്. ജെയ്‌സണും ഷിബുവും തമ്മിൽ നല്ലൊരു കെമിസ്ട്രി ആവശ്യമായിരുന്നെന്നും ​ഗുരു സോമസുന്ദരവുമായുള്ള ബന്ധമാണ് ചിത്രത്തിൽ നിന്നും ഏറ്റവും ഓർത്ത് വെക്കുന്ന ഒന്നെന്നും ടൊവിനോ പറയുന്നു.

"വ്യക്തമായ ചില കാരണങ്ങളാൽ ഈ ചിത്രങ്ങൾ പങ്കുവയ്ക്കാൻ എനിക്ക് ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നു. പക്ഷേ ഇതാ ഞാൻ കണ്ടുമുട്ടിയ ഏറ്റവും സ്വീറ്റസ്റ്റ് ആയ വ്യക്തികളിൽ ഒരാൾ. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചുറ്റുമുള്ള എല്ലാത്തിനെയും കുറിച്ചും അനന്തമായ സംഭാഷണങ്ങൾ ഞാൻ അദ്ദേഹവുമായി നടത്തിയിട്ടുണ്ട്. ജെയ്‌സണും ഷിബുവുമായി അഭിനയിക്കാൻ ഞങ്ങൾ തമ്മിൽ നല്ല ബന്ധവും കെമിസ്ട്രിയും ഉണ്ടായിരിക്കേണ്ടത് പ്രധാനമായിരുന്നു, അദ്ദേഹവുമായുള്ള എന്റെ ബന്ധമാണ് മിന്നൽ മുരളിയിൽ നിന്ന് ഞാൻ ജീവിതത്തിലേക്ക് കൂട്ടിയ ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്ന്. മാർ​ഗദർശിയായും എന്റെ ഗുരുവായും ഞാൻ കാണുന്ന ഒരു സുഹൃത്തിനെ കണ്ടെത്താനായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ​ഗുരു സോമസുന്ദരം സർ,ചരിത്രം സൃഷ്ടിക്കുന്നതിൽ ഞങ്ങളോടൊപ്പം കൈകോർത്തതിന് നന്ദി..." ടൊവിനോ കുറിച്ചു.

ഡിസെബർ 24നാണ് മിന്നൽ മുരളി നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തിയത്. ഹരിശ്രീ അശോകൻ, ബൈജു, അജു വർ​ഗീസ്, സ്നേഹ ബാബു, മാമുക്കോയ, ഫെമിന ജോർജ് തുടങ്ങിയ താരങ്ങളും മിന്നൽ മുരളിയുടെ ഭാ​ഗമാണ്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ‘മിന്നൽ മുരളി’ നിര്‍മ്മിച്ചിരിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ്.

Content Highlights : Tovino Thomas about Guru Somasundaram Minnal murali Basil Joseph


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023

Most Commented