-
ടൊവിനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഒ.ടി.ടി റിലീസിനില്ല. ചിത്രം തിരുവോണദിനത്തിൽ നേരിട്ട് ടെലിവിഷൻ പ്രീമയറായി റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. ഒരു ചാനൽ ചിത്രത്തിന്റെ പ്രീമയറിനുള്ള അവകാശം സ്വന്തമാക്കിയിട്ടുണ്ട്.
ഒരു പ്രധാന ചിത്രം നേരിട്ട് ടെലിവിഷനിലൂടെ റിലീസ് ചെയ്യപ്പെടുന്നത് അപൂർവമാണ്. ആ അപൂർവതയാണ് ടൊവിനോ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
നേരത്തെ ചിത്രം ഓ.ടി.ടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുമെന്ന് നിർമാതാവ് ആന്റോ ജോസഫ് വ്യക്തമാക്കിയത് വാർത്തയായിരുന്നു. തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് ഇതിനുള്ള അനുമതിയും ആന്റോ ജോസഫിന് നൽകിയിരുന്നു.
പൈറസി ഭീഷണി നേരിടുന്നതിനാലാണ് ആന്റോ ജോസഫ് നിർമിക്കുന്ന ‘കിലോമീറ്റേർസ് ആൻഡ് കിലോമീറ്റേർസി’ന് ഒടിടി റിലീസ് അനുമതി നൽകുന്നതെന്നും ഇനിയും ചിത്രത്തിന്റെ റിലീസ് വൈകിയാൽ നിർമാതാക്കൾക്ക് വലിയ നഷ്ടം ഉണ്ടാകുമെന്നും ഫിയോക്ക് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അതേസമയം മറ്റ് സിനിമകൾ ഒടിടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിച്ചാൽ ഭാവിയിൽ സഹകരിക്കില്ലെന്ന ഫിയോക്കിന്റെ നയം വിവാദവുമായിരുന്നു.
രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ജിയോ ബേബിയുടെ മൂന്നാമത്തെ ചിത്രമാണ് ‘ കിലോമീറ്റേർസ് ആൻഡ് കിലോമീറ്റേഴ്സ്. ജോജു, ജോർജ്, ബേസിൽ ജോസഫ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. രാംഷി അഹമ്മദ്, ആൻറോ ജോസഫ്, ടൊവീനോ തോമസ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് നിർമ്മാണം
Content highlights : Tovino Movie Kilometers and kilometers Not into OTT Release to be premiered in television
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..