ചിത്രത്തിന്റെ പോസ്റ്റർ | photo: special arrangements
ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തുന്ന എ.ആർ.എം. അഥവാ അജയന്റെ രണ്ടാം മോഷണം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ത്രീ ഡിയിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ ലാലാണ്. ടൊവിനോ ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മൂന്നു കാലഘട്ടങ്ങളിലായി മുന്നേറുന്ന കഥയിൽ വി.എഫ്.എക്സിനു വളരെയധികം പ്രാധാന്യമുണ്ട്. അറുപതു കോടി രൂപയാണ് ചിത്രത്തിന്റെ മുതൽ മുടക്ക്. യു.ജി.എം. പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഇപ്പോഴിതാ, ചിത്രത്തിന്റെ ഷൂട്ടിനെക്കുറിച്ച് സംവിധായകൻ ജിതിൻ ലാൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. എ.ആർ.എം ന്റെ ഷൂട്ട് അവസാനിച്ചപ്പോൾ കഴിഞ്ഞ അഞ്ചു വർഷത്തെ തന്റെ കഷ്ടപാടുകൾ കണ്ണുകളിലൂടെ മിന്നിമറഞ്ഞു എന്ന് സംവിധായകൻ പറഞ്ഞു. തന്റെ ചിന്തകളിൽ എ.ആർ.എം ഉണ്ടായിരുന്ന സമയം മുതൽ പിന്തുണ നൽകിയ ടൊവിനോയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ജിതിൻ കൂട്ടിച്ചേർത്തു.
കുറിപ്പിന്റെ പൂർണരൂപം
എ.ആർ.എം ന്റെ ഷൂട്ട് ഇന്നലെ അവസാനിച്ചപ്പോൾ കഴിഞ്ഞ അഞ്ചു വർഷത്തെ എന്റെ കഷ്ടപാടുകൾ എന്റെ കണ്ണുകളിലൂടെ മിന്നിമറഞ്ഞു. എന്റെ ചിന്തകളിൽ എ.ആർ.എം ഉണ്ടായിരുന്ന സമയം മുതൽ പിന്തുണ നൽകിയ അവനോട്(ടൊവിനോ) എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ആദ്യ ദിനം മുതൽ അവന്റെ കഠിനധ്വാനവും അർപ്പണബോധവും പ്രശംസനീയമാണ്. മൂന്നു കാലഘട്ടങ്ങളിലെ മൂന്ന് കഥാപാത്രങ്ങളായിയുള്ള ടോവിനോയുടെ പകർന്നാട്ടം കാണാൻ കഴിഞ്ഞതിൽ ഏറെ ഭാഗ്യവാനാണ് ഞാൻ. അതിന്റ ഫലം എ.ആർ.എം സ്ക്രീനുകളിൽ എത്തുമ്പോൾ നിങ്ങൾക്കും ലഭിക്കുമെന്ന് ഉറപ്പാണ്. സുജിത്തേട്ടൻ, ഷമീറേട്ടൻ, ജോമോൻ ചേട്ടൻ, എന്റെ ഈ യാത്രയിൽ നെടുംതൂണുകളായി നിന്ന, ഞാൻ വിചാരിച്ച പോലെ എന്നെ സിനിമ ഒരുക്കാൻ സഹായിച്ച ഇവർക്ക് ഒരുപാട് നന്ദി ഒപ്പം എന്റെ ടീമിനും.
മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, അജു വർഗ്ഗീസ്, ശിവജിത്ത് പത്മനാഭൻ, റോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദിപു നൈനാൻ തോമസാണ്.
കോ പ്രൊഡ്യൂസർ - ജിജോ കവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഡോക്ടർ വിനീത് എം.ബി, ഛായാഗ്രഹണം - ജോമോൻ ടി ജോൺ, പ്രൊജക്റ്റ് ഡിസൈനർ - ബാദുഷ ഐൻ എം., പ്രൊഡക്ഷൻ ഡിസൈനർ -ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ -പ്രിൻസ് റാഫെൽ, കോസ്റ്റും ഡിസൈനർ - പ്രവീൺ വർമ്മ, മേക്കപ്പ് - റോണെക്സ് സേവിയർ, എഡിറ്റിങ് -ഷമീർ മുഹമ്മദ്, സ്‌റ്റീരിയോസ്കോപിക് 3D കൺവർഷൻ - റെയ്സ് 3D, കളറിസ്റ്റ് - ഗ്ലെൻ കാസ്റ്റിൻഹോ, സ്റ്റണ്ട്സ് - വിക്രം മോർ, ഫിനിക്സ് പ്രഭു, പി.ആർ. ആൻഡ് മാർക്കറ്റിങ് ഹെഡ് - വൈശാഖ് സി. വടക്കേവീട്, മാർക്കറ്റിങ് ഡിസൈൻ - പപ്പറ്റ് മീഡിയ, പി.ആർ.ഒ - ജിനു അനിൽകുമാർ, പി.ശിവപ്രസാദ്, സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്.
Content Highlights: tovino movie ajayante randam moshanam shooting completed says director
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..