ഡിയർ ഫ്രണ്ടിൽ ദർശനയും ടോവിനോയും
അയാൾ ഞാനല്ല എന്ന ചിത്രത്തിന് ശേഷം നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഡിയർ ഫ്രണ്ടിന്റെ ടീസർ പുറത്തിറങ്ങി.
ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ്, അർജുൻ ലാൽ, അർജുൻ രാധാകൃഷ്ണൻ, സഞ്ജന നടരാജൻ എന്നിവർ ആണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെയും, ഹാപ്പി എന്റർടൈൻമൻസിന്റെയും ബാനറിൽ ആഷിഖ് ഉസ്മാൻ, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഷൈജു ഖാലിദാണ് ഛായാഗ്രാഹകൻ. ഷറഫു, സുഹാസ്, അർജ്ജുൻ ലാൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പശ്ചാത്തല സംഗീതം - ജസ്റ്റിൻ വർഗ്ഗീസ്, എഡിറ്റർ - ദീപു ജോസഫ്, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം - മഷർ ഹംസ. മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈനിംഗ് -പപ്പെറ്റ് മീഡിയ.
Content Highlights: tovino and darshana team's new movie, dear friend teaser, vineeth kumar new film
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..