ഡ്വേയ്ൻ ജോൺസൺ, ഷാരൂഖ് ഖാൻ, ടോം ക്രൂസ് | Photo:AP
ലോകത്തിലെ ഏറ്റവും ധനികരായ നടന്മാരുടെ പട്ടികയില്‍ ഷാരൂഖ് ഖാനും. കഴിഞ്ഞ ഞായറാഴ്ച വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട പട്ടികയിലാണ് നടന് ഇടം നേടിയത്. നാലാം സ്ഥാനമാണ് ഷാരൂഖ് കരസ്ഥമാക്കിയത്. ഹോളിവുഡ് താരങ്ങളായ ഡ്വെയ്ന്‍ ജോണ്സണ്, ടോം ക്രൂസ്, റോബര്‍ട്ട് ഡി നിറോ എന്നിവരടങ്ങുന്ന പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരമാണ് ഷാരൂഖ് ഖാന്.
വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട കണക്ക് പ്രകാരം 770 മില്ല്യണ്‍ ഡോളറാണ് ഷാരൂഖിന്റെ ആസ്തി. താരത്തിന്റെ മുംബൈയിലെ വസതിയായ മന്നത്തിന്റെ വില 200 കോടി രൂപയാണ്. ഇതിന് പുറമെ ഷാരൂഖ് ഉപയോഗിക്കുന്ന ആഡംബര വാനിറ്റി വാന്‍ അഞ്ചു കോടി രൂപയുടേതാണ്.
അമേരിക്കന്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും നടനുമായ ജെറി സിന്ഫെല്ഡാണ് ഒരു ബില്ല്യണ്‍ ആസ്തിയുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഒരു ബില്ല്യാണ്‍ ഡോളറോളം ആസ്തിയുള്ള ടൈലര്‍ പെറിയും 800 മില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള ഡ്വെയ്ന്‍ ജോണ്‍സണുമാണ് ഷാരൂഖിന് മുന്നിലുള്ള മറ്റു താരങ്ങള്‍. 620 മില്ല്യണ്‍ ഡോളറാണ് ടോം ക്രൂസിന്റെ ആസ്തി.
ഷാരൂഖ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പത്താന് ജനുവരി 25-ന് പ്രേക്ഷകരിലേക്കെത്തുകയാണ്. സിദ്ധാര്‍ഥ് ആനന്ദാണ് പഠാന് സംവിധാനം ചെയ്യുന്നത്. ജോണ്‍ എബ്രഹാമാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights: Shah Rukh Khan, Tom Cruise, Robert De Niro, Pathaan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..