സൂര്യയുടെ സിനിമകളുടെ തീയേറ്റര്‍ റീലീസ് സംബന്ധിച്ച വിവാദങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നു. മന്ത്രി കടമ്പൂര്‍ രാജു ഇതു സംബന്ധിച്ച് പത്രസമ്മേളനം വിളിക്കുമെന്നും തീയേറ്റര്‍ ഉടമകളുമായും നിര്‍മ്മാതാക്കളുടെ കൗണ്‍സിലുമായും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.
സൂര്യയുടെ ചിത്രങ്ങള്‍ക്ക് തീയേറ്റര്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കമുണ്ട്. സൂര്യ അഭിനയിക്കുന്നതും അദ്ദേഹത്തിന്റെ നിര്‍മ്മാണക്കമ്പനിയായ 'ടു ഡി എന്റര്‍റൈന്‍മെന്റ്‌സ് നിര്‍മിക്കുന്നതുമായ ചിത്രങ്ങള്‍ തിയേറ്റര്‍ റിലീസ് ചെയ്യേണ്ടതില്ല എന്നാണ് തമിഴ്‌നാട് തിയേറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലെക്‌സ് ഓണേര്‍സ് അസോസിയേഷന്റെ തീരുമാനം. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍. സിനിമാക്കാരുടെ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന 7459 പേര്‍ക്ക് 1000 രൂപ വീതം ധനസഹായവും മന്ത്രി എത്തിച്ചു നല്‍കിയിട്ടുണ്ട്.
സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക നായികയായ പുതിയ ചിത്രം 'പൊന്‍മകള്‍ വന്താല്‍' തീയേറ്റര്‍ റിലീസ് ചെയ്യാതെ, നേരിട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് അസോസിയേഷന്റെ നീക്കം. ചിത്രം നിര്‍മിച്ചത് 'ടു ഡി എന്റര്‍ടെയിന്‍മെന്റ്‌സ് ആയിരുന്നു. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ജ്യോതികയുടെ ചിത്രം നേരിട്ട് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.
സുധാ കൊങ്കര സംവിധാനം ചെയ്യുന്ന 'സൂരറൈ പോട്ര്' ആണ് സൂര്യയുടെ ഇനി റിലീസ് ആകാനുള്ള ചിത്രം. മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായികയായി എത്തുന്നത്.
Content Highlights : TN Government intervenes in theatre owners to impose ban on suriya movies jyothika ponmagal vanthal