സിനിമ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ടൈറ്റില്‍ കാര്‍ഡില്‍ നിരവധി പേര്‍ക്ക് നന്ദി എഴുതിക്കാണിക്കുന്ന കീഴ്‌വഴക്കമുണ്ട് മലയാള സിനിമയില്‍. മുതിര്‍ന്ന താരങ്ങള്‍, സഹപ്രവര്‍ത്തകര്‍, ഫാന്‍സ്‌ അസോസിയേഷനുകള്‍ തുടങ്ങി നീണ്ട ഒരു നിര തന്നെയുണ്ട് നന്ദി ഏറ്റുവാങ്ങുന്നവരുടെ കൂട്ടത്തില്‍. ഇത്രയും നീണ്ട ഒരു നന്ദിപ്രകടനം എന്തിനാണെന്ന് ചോദിക്കുകയാണ് പ്രശസ്ത സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ. ട്വിറ്ററിലാണ് അദ്ദേഹം സംവാദത്തിന് തുടക്കമിട്ടത്. 

മലയാളി ട്വിറ്റര്‍ ഉപയോക്താക്കളോടാണ് അദ്ദേഹത്തിന്റെ ചോദ്യം. "ഏതെങ്കിലും സിനിമ തുടങ്ങുന്നതിന് മുന്‍പ് എന്തിനാണ് ഇത്രയധികം പേര്‍ക്ക് നന്ദി പറയുന്നത്?"- ടി.എം.കൃഷ്ണ കുറിച്ചു.

നിരവധി പേരാണ് അദ്ദേഹത്തിന്റെ ട്വീറ്റിന് മറുപടിയുമായി എത്തിയിരിക്കുന്നത്. മലയാളികള്‍ പൊതുവെ നന്ദിയുള്ളവരാണെന്ന് ചിലര്‍ പറയുന്നു. നിലനില്‍പ്പിന് വേണ്ടിയുള്ള തന്ത്രമാണെന്നും മറ്റു ചിലര്‍ പറയുന്നു. ടൈറ്റില്‍ കാര്‍ഡിലെ നന്ദി നീണ്ടു പോകുമ്പോള്‍ പ്രേക്ഷകര്‍ക്ക് വെള്ളമോ പോപ്പ്‌കോണോ വാങ്ങിക്കാന്‍ ഇനിയും സമയമുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് എന്നാണ് ചിലരുടെ അഭിപ്രായം.

Content Highlights: TM krishna asks about Malayalam Movie Title card