Bermuda Movie
ഷെയ്ൻ നിഗമിനെ നായകനാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബർമുഡ'യുടെ മോഷൻ പോസ്റ്റർ പുറത്ത്. നേരത്തെ പുറത്തെത്തിയ ഫസ്റ്റ് ലുക്കിൽ ഷെയ്‍നിൻറെ നായക കഥാപാത്രം ആയിരുന്നെങ്കിൽ രണ്ടാമതിറങ്ങിയ മോഷൻ പോസ്റ്ററിൽ വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന 'എസ് ഐ ജോഷ്വ'യാണ്.
24 ഫ്രെയിംസിന്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കശ്മീരിയായ ശെയ്ലീ കൃഷ്ണയാണ് നായിക. ഷെയ്ൻ നിഗമിനെ കൂടാതെ വിനയ് ഫോർട്ട്, ഹരീഷ് കണാരൻ, സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൻ സുദർശൻ, ദിനേഷ് പണിക്കർ,കോട്ടയം നസീർ,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെറീഫ്, ഷൈനി സാറ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. തീർത്തും നർമ്മ പശ്ചാത്തലത്തിൽ പറയുന്ന സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്.
മണിരത്നത്തിന്റെ അസോസിയേറ്റായി പ്രവർത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും, വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് രമേഷ് നാരായൺ സംഗീതവും നിർവ്വഹിക്കുന്നു. കോസ്റ്റും ഡിസൈനർ- സമീറ സനീഷ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ.രാജേഷ് & ഷൈനി ബെഞ്ചമിൻ, അസോസിയേറ്റ് ഡയറക്ടർ- അഭി കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ, കൊറിയോഗ്രഫി - പ്രസന്ന സുജിത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഹർഷൻ പട്ടാഴി, പ്രൊഡക്ഷൻ മാനേജർ - നിധിൻ ഫ്രെഡി, പി.ആർ.ഒ- പി. ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് -ഹരി തിരുമല എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
content highlights : TK Rajeev kumar Shane Nigam movie bermuda motion poster


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..