ടി.ജെ. ജ്ഞാനവേൽ, രജനികാന്ത് | ഫോട്ടോ: www.instagram.com/tjgnanavel/, പി.ടി.ഐ
ആരാധകരെയെല്ലാം അത്യാഹ്ലാദത്തിലാഴ്ത്തിക്കൊണ്ട് പുത്തൻ ചിത്രവുമായി സൂപ്പർ സ്റ്റാർ രജനികാന്ത്. ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയ് ഭീം എന്ന ഒറ്റച്ചിത്രം കൊണ്ട് ദേശീയ ശ്രദ്ധ നേടിയ ടി.ജെ. ജ്ഞാനവേൽ ആണ്. തങ്ങളുടെ ട്വിറ്റർ പേജിലൂടെ നിർമാതാക്കളായ ലൈക്ക തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.
നിർമാതാവ് സുബാസ്കരന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ലൈക്ക പ്രൊഡക്ഷൻസ് ഈ സർപ്രൈസ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തലൈവർ 170 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. ഏത് വിഭാഗത്തിൽപ്പെട്ടതായിരിക്കും ചിത്രമെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അനിരുദ്ധ് ആണ് സംഗീത സംവിധാനം.
വീണ്ടും തലൈവരുമായി ഒന്നിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ലൈക്ക പ്രൊഡക്ഷൻസ് ട്വീറ്റ് ചെയ്തു. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2024-ൽ തിയേറ്ററുകളിലെത്തും. ചിത്രത്തിലെ മറ്റ് താരങ്ങളുടേയും അണിയറപ്രവർത്തകരുടേയും വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ലൈക്ക പ്രൊഡക്ഷൻസ് നിർമിച്ച പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം ഏപ്രിൽ 28-ന് തിയേറ്ററുകളിലെത്തും. നിലവിൽ നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് രജനികാന്ത്. മോഹൻലാൽ, ശിവരാജ്കുമാർ, സുനിൽ, തമന്ന എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിക്കുന്നത്.
Content Highlights: tj gnanavel and rajinikanth teaming up, produced by lyca production, thalaivar 170 updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..