ട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളറായും പ്രൊജക്ട് ഡിസൈനറായും പ്രവർത്തിച്ച ബാദുഷ നിർമ്മാതാവുന്നു. മാൻഹോൾ, സ്റ്റാൻഡ് അപ്പ് എന്നീ സിനിമകൾക്ക് ശേഷം വിധു വിൻസെൻ്റ് സംവിധാനം ചെയ്യുന്ന "വൈറൽ സെബി'' എന്ന ചിത്രമാണ് ബാദുഷാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ, മഞ്ജു ബാദുഷ എന്നിവർ ചേർന്ന് നിർമ്മിക്കുന്നത്.

ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ഫഹദ് ഫാസിലും മഞ്ജു വാര്യരും ചേർന്ന് പുറത്തിറക്കി.

സജിത മഠത്തിൽ ആനന്ദ് ഹരിദാസ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്.എൽദോ ശെൽവരാജ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.ഓടികൊണ്ടിരിക്കുന്ന വാഹനത്തിനുള്ളിലെ കണ്ണാടിയിലേക്ക് നോക്കിയിരിക്കുന്ന ഒരാളുടെ മുഖമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിൻ്റെ മറ്റ് വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.വാർത്ത പ്രചരണം: പി.ശിവപ്രസാദ്

content highlights : Title poster of Viral Sebi Directed By Vidhu Vincent Produced By Badusha Productions