ട്രെയിലറിൽ നിന്നും | photo: screen grab
'അജഗജാന്തര'ത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം 'ചാവേറി'ന്റെ മോഷന്‍ ടീസര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. പുതുമ നിറഞ്ഞ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
ത്രില്ലര്‍ സ്വഭാവമുള്ള ആക്ഷന്‍ ചിത്രമാകും ചാവേറെന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍. ടീസറിലെ കുഞ്ചാക്കോ ബോബന്റെ ലുക്കും പുതുമയുള്ളതാണ്.
ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജിയോ എബ്രാഹം, ബിനു സെബാസ്റ്റ്യന്‍. ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം: മെല്‍വി ജെ., സംഘട്ടനം: സുപ്രീം സുന്ദര്‍, വി.എഫ്.എക്‌സ്: ആക്‌സല്‍ മീഡിയ, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, ചീഫ് അസോ. ഡയറക്ടര്‍: രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആസാദ് കണ്ണാടിക്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമന്‍, സ്റ്റില്‍സ്: അര്‍ജുന്‍ കല്ലിങ്കല്‍, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, ഹെയ്ന്‍സ്, ഡിസൈന്‍സ്: മക്ഗുഫിന്‍, മാര്‍ക്കറ്റിംഗ്: സ്‌നേക് പ്ലാന്റ്.
Content Highlights: tinu pappachan kunjacko boban movie chaver teaser released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..