പൂജ ചടങ്ങിൽ നിന്നും | PHOTO: SPECIAL ARRANGEMENTS
നവാഗതനായ സന്തോഷ് മോഹന്‍ പാലോട് സംവിധാനം ചെയ്യുന്ന 'പോലീസ് ഡേ' എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ തിരുവനന്തപുരത്ത് ശ്രീ കണ്‌ഠേശ്വരം ക്ഷേത്രത്തില്‍ നടന്നു. മാര്‍ച്ച് പതിനേഴിന് നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഭദ്രദീപം തെളിയിച്ചു.
സദാനന്ദ സിനിമാസിന്റെ ബാനറില്‍ സജു വൈദ്യാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഉയര്‍ന്ന റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിന്റെ ചുരുളുകള്‍ അഴിക്കുന്ന സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രം. ടിനി ടോം, നന്ദു, അന്‍സിബ, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, നോബി, ശ്രീധന്യ എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. മാര്‍ച്ച് ഇരുപത്തിയൊന്ന് മുതല്‍ തിരുവനന്തപുരത്ത് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
തിരക്കഥ -മനോജ് ഐ. ജി., സംഗീതം -ഡിനു മോഹന്‍, ഛായാഗ്രഹണം -ഇന്ദ്രജിത്ത് എസ്., എഡിറ്റിങ് -രാകേഷ് അശോക, കലാസംവിധാനം -രാജു ചെമ്മണ്ണില്‍, കോസ്റ്റ്യൂം ഡിസൈന്‍ -റാണാ പ്രതാപ്, മേക്കപ്പ് -ഷാമി, കോ-പ്രൊഡ്യൂസേര്‍സ് -സുകുമാര്‍ ജി. ഷാജികുമാര്‍, എം. അബ്ദുള്‍ നാസര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -രതീഷ് നെടുമങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -രാജീവ് കുടപ്പനക്കുന്ന്. പി.ആര്‍.ഒ -വാഴൂര്‍ ജോസ്, ഫോട്ടോ -അനു പള്ളിച്ചല്‍.
Content Highlights: tini tom nandu in police day shooting in trivandrum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..