ടിനി ടോം
ട്രോള്‍ ചെയ്യുന്നവരെതാന്‍ വിമര്‍ശിച്ചിട്ടില്ലെന്ന് നടന്‍ ടിനി ടോം. താന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ട്രോളുകള്‍ ആസ്വദിക്കുന്ന വ്യക്തിയാണ് ഞാന്‍. മോശം കമന്റുകള്‍ ചെയ്യുന്ന ആളുകളെക്കുറിച്ചായിരുന്നു എന്റെ പരാമര്‍ശം. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും വരെ ട്രോളുന്നുണ്ടെങ്കില്‍ എന്നെയും ട്രോള്‍ ചെയ്യാം. എനിക്ക് ട്രോള്‍ ചെയ്യുന്ന ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ട്. എല്ലാവര്‍ക്കും വിമര്‍ശിക്കാനുള്ള അവകാശമുണ്ട്.
ഞാന്‍ എന്റെ ജീവിതത്തില്‍ ആരെയും ഉപദ്രവിച്ചിട്ടില്ല. പീഡനക്കേസിലോ മയക്കുമരുന്നു കേസിലോ ഉള്‍പ്പെട്ടിട്ടില്ല. ഞാന്‍ മറ്റുള്ളവരെ സഹായിക്കാനേ ശ്രമിച്ചിട്ടുള്ളൂ. ട്രോളുന്നതില്‍ എനിക്ക് വിരോധമില്ല. ഞാന്‍ കാരണം ആരെങ്കിലും അരി വാങ്ങിക്കുന്നുവെങ്കില്‍ അത് വലിയ കാര്യമാണ്- ടിനി ടോം പറഞ്ഞു.
ജോഷി സംവിധാനം ചെയ്ത പാപ്പന്‍ എന്ന ചിത്രത്തിലാണ് ടിനി ടോം അവസാനമായി അഭിനയിച്ചത്. സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകന്‍. സിനിമയ്ക്ക് നല്‍കിയ സ്വീകാര്യതയ്ക്ക് നന്ദി പറയുന്നുവെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു.
Content Highlights: tini tom actor clarifies his remarks on trolls, mimicry troll, Pappan Movie


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..