മ്യൂസിക് വീഡിയോയിൽ നിന്നും| Screengrab: https:||www.youtube.com|watch?v=EQMyaKxTq2E&feature=youtu.be
നോബിള്‍ പീറ്റര്‍ സംവിധാനം ചെയ്ത ടൈം എന്ന മ്യൂസിക് വീഡിയോ ശ്രദ്ധനേടുന്നു. വിഖ്യാത ഹോളിവുഡ് സംഗീത സംവിധായകനായ ഹാന്‍സ് സിമ്മറും, സോണി മുസിക്കും കൂടി നടത്തിയ മ്യൂസിക് വീഡിയോ എന്റര്‍ ദ വേള്‍ഡ് ഓഫ് ഹാന്‍സ് സിമ്മര്‍ മത്സരത്തിന്റെ ഭാഗമായാണ് മ്യൂസിക് വീഡിയോ ഒരുക്കിയത്. ക്രിസ്റ്റഫര്‍ നോളന്റെ ഇന്‍സേപ്ഷനിലെ ഹാന്‍സ് സിമ്മര്‍ ചിട്ടപ്പെടുത്തിയ ടൈം ആണ് നോബിള്‍ പീറ്റര്‍ തന്റെ മ്യൂസിക് വീഡിയോക്ക് തിരഞ്ഞെടുത്തത്. കോവിഡ് കാലത്തെ പിരിമിതികള്‍ക്കിടെ വീഡിയോ കോണ്‍റന്‍സിലൂടെയാണ് നോബിള്‍ പീറ്റര്‍ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തത്. ഓസ്‌ട്രേലിയയിലായിരുന്നു ചിത്രീകരണം.
സാമന്തയാണ് മ്യൂസിക് വീഡിയോയിലെ കേന്ദ്രകഥാപാത്രം. സാമന്തയുടെയും ഭര്‍ത്താവ് അലക്‌സിന്റെയും ജീവിതവും അതില്‍ സാമന്ത അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങളുമാണ് പ്രമേയം.
സാമന്തയുടെ വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമായി. സാമന്ത ഒരു ഡോക്ടറും അലക്‌സ് ഒരു ഐ.ടി പ്രൊഫഷണലുമാണ്. അവര്‍ തിരക്കുള്ള നഗരത്തിലാണ് താമസിക്കുന്നത്. ഓടിപ്പോകുന്ന നഗര ജീവിതത്തിന്റെ ഒറ്റപ്പെടലിലൂടെ സാമന്ത നാശത്തിലാകുന്നു. അലക്‌സിന്റെ വേഗതയേറിയ ജീവിതത്തോടൊപ്പം എത്തുവാന്‍ അവള്‍ക്ക് കഴിയുന്നില്ല. അവളുടെ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നോട്ട് പോകാന്‍ അവള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അലക്‌സിന്റെ ആധിപത്യ സ്വഭാവം അവളെ നിരുത്സാഹപ്പെടുത്തുന്നു. അവര്‍ പലപ്പോഴും തര്‍ക്കങ്ങളിലും വഴക്കുകളിലും ഏര്‍പ്പെടുന്നു. വളരെ കാര്യക്ഷമമായി പ്രതികരിക്കാന്‍ സാമന്തയ്ക്ക് കഴിയില്ല. പതുക്കെ, ഗാര്‍ഹിക പീഡനത്തിന്റെയും ഏകാന്തതയുടെയും ഫലമായി സാമന്ത വിഷാദത്തില്‍ അകപെടുന്നു. ഇതില്‍ നിന്നെല്ലാമുള്ള സാമന്തയുടെ അതിജീവനമാണ് മ്യൂസിക് വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
''ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു ഈ മ്യൂസിക് വീഡിയോയുടെ ചിത്രീകരണം. ഈ കോവിഡ് വേളയില്‍ വളരെ ക്രിയാത്മകമായി ഷൂട്ട് ചെയ്യണം എന്ന് വിചാരിച്ചു. പുറത്തു മറ്റു രാജ്യത്തേക്ക് പോകാന്‍ പറ്റാത്ത സാഹചര്യം ആയിരുന്നതിനാല്‍ വീഡിയോ കോൺഫറൻസ് വഴി സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. അതിനാല്‍ തന്നെ ഓസ്‌ട്രേലിയയിലെ പെര്‍ത്ത് എന്ന നഗരത്തില്‍ ഷൂട്ട് ചെയ്യാം എന്നു തീര്‍ച്ചയാക്കി. അവിടെ ക്രൂവിനെ കണ്ടെത്തുകയും വളരെ വ്യക്തമായ പ്രീ പ്ലാന്‍ കൊണ്ട് ഞാന്‍ ഇവിടെ കൊച്ചിയില്‍ ഇരുന്നു കൊണ്ട് കോവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് വിഡിയോ കോൺഫറൻസിന്റെ സഹായത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കി. ഗൂഗിള്‍ ഡ്രൈവ് വഴി ദൃശ്യങ്ങള്‍ കൈമാറി, കൊച്ചിയില്‍ പോസ്റ്റ് പ്രോഡക്ഷന്‍ പൂര്‍ത്തിയാക്കി. കോവിഡ് സമയത്തിന്റെ വളരെ വലുതായ പരിമിതികള്‍ക്ക് നടുവില്‍ നിന്നുകൊണ്ട് തന്നെ ഒടുവില്‍ ടൈം എന്ന മ്യൂസിക് വീഡിയോ പ്രക്ഷകരിലേക്ക് എത്തിയിരിക്കുന്നു''- നോബിള്‍ പറഞ്ഞു.
മിലി ഹിഗ്ഗിന്‍സ്, കറിഗ് ജെന്‍കിന്‍സ് എന്നിവരാണ് അഭിനേതാക്കള്‍.
നിര്‍മാണം- ഫിലിം നൈറ്റ് സ്റ്റുഡിയോസ്, ഛായാഗ്രഹണം- മിഥുന്‍ റോയ് മുക്കത്ത്, എഡിറ്റിങ്- ജിബിന്‍ ജോര്‍ജ്ജ്, കളറിങ്- ജിതിന്‍ ജോര്‍ജ്ജ്, മേക്കപ്പ്- സ്റ്റാന്‍സി റൂത്ത് ബ്രൈഡ്, ആര്‍ട്ട്- ബിനു റെജി, സ്റ്റോറിബോര്‍ഡ്- കിരണ്‍ വി നാഥ്, ഡിസൈന്‍- ശ്രീരാജ് രാജന്‍, സഹഛായാഗ്രാഹകന്‍- ആല്‍ബിന്‍ റോയ്, ലൊക്കേഷന്‍- ബിനു പിള്ളൈ.
Content Highlights: Time Hans Zimmer Noble Peter Enter The World Of HansZimmer Noble Peter music Video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..