സുശാന്തിന്റെ ജീവിതം സിനിമയാകുന്നു, ടിക് ടോക് താരം സച്ചിന്‍ തിവാരി നായകന്‍


ബോളിവുഡിലെ അറിയാക്കഥകൾ വെളിച്ചത്തുകൊണ്ടു വരുന്ന ചിത്രമായിരിക്കുമിതെന്നും നിർമ്മാതാവ് വിജയ് ശേഖർ ഗുപ്ത അറിയിച്ചു

-

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവിതം സിനിമയാവുകയാണ്. വിജയ് ശേഖർ ഗുപ്ത നിർമ്മിക്കുന്ന ചിത്രത്തിൽ ടിക് ടോക്കിലൂടെ പ്രശസ്തനായ സച്ചിൻ തിവാരി നായകനാകും. ആത്മഹത്യയോ കൊലപാതകമോ? (SUICIDE OR MURDER) എന്നാണ് ചിത്രത്തിന് പേരു നൽകിയിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബർ പകുതിയോടെ ആരംഭിക്കും. മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം. ഈ വർഷം ക്രിസ്തുമസോടെയാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.

ചിത്രം സുശാന്തിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരിക്കുമെന്നും എന്നാൽ ബയോപിക് ആയിരിക്കില്ലെന്നും അണിയറപ്രവർത്തകർ പറയുന്നു. സിനിമാപാരമ്പര്യമില്ലാതെ സിനിമയിലെത്തുന്നവർ അനുഭവിക്കുന്ന കഷ്ടതകൾ ചിത്രം തുറന്നുകാട്ടും. ബോളിവുഡിലെ അറിയാക്കഥകൾ വെളിച്ചത്തുകൊണ്ടു വരുന്ന ചിത്രമായിരിക്കുമിതെന്നും നിർമ്മാതാവ് വിജയ് ശേഖർ ഗുപ്ത അറിയിച്ചു. മറ്റ് കഥാപാത്രങ്ങളെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങൾ വഴിയെ പുറത്തുവിടും.

Content Highlights :tiktok fame sachin tiwari to act in lead role in sushant singh rajput life inspired new movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022

More from this section
Most Commented