ടിക് ടോക് താരം മോഹിത് മൗറിന്റെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഡൽഹിയിൽ  ജിം ഇൻസ്ട്രക്ടറായിരുന്ന മോഹിത് മൗർ 2019 മെയ് 21 നാണ് കൊല്ലപ്പെടുന്നത്.

സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ബെെക്കിലെത്തിയ രണ്ടം​ഗ സംഘം മോഹിതിന് വെടിവെക്കുകയായിരുന്നു. സുഹൃത്തുക്കൾ മോഹിതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏഴ് വെടിയുണ്ടകളാണ് മോഹിതിന്റെ ശരീരത്തിൽ നിന്ന് നീക്കം ചെയ്തത്. തലസ്ഥാനന​ഗരിയിൽ വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു മോഹിതിന്റെ കൊലപാതകം.

പഞ്ചാബിൽ നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. വികാസ്, രോഹിത്ത് ദ​ഗർ എന്നിവരാണ് അറസ്റ്റിലായത്. പഞ്ചാബിലെ കുപ്രസിദ്ധ കബിൽ സം​ഗ്വാൻ ​ഗ്രൂപ്പിലെ അം​ഗങ്ങളാണിവരെന്ന് പോലീസ് പറയുന്നു. മോഹിത് ഇവരുടെ പക്കൽ നിന്ന് 30 ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നുവെന്നും അത് തിരിച്ചുകൊടുക്കത്തിന്റെ വെെരാ​ഗ്യത്തിൽ കൊലപ്പെടുത്തിയതാണെന്നും പോലീസ് പറയുന്നു.

Content Highlights: TikTok star Mohit Mor muder