പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സണെ അനുസ്മരിപ്പിക്കുന്ന മെയ് വഴക്കം, നൃത്ത ചുവടുകള്‍. യുവരാജ് സിംഗ് എന്ന മിടുക്കന്‍ ഇന്റര്‍നെറ്റില്‍ കത്തിക്കയറിയത് വളരെ പെട്ടന്നായിരുന്നു. യുവരാജ് സിംഗിന്റെ വീഡിയോ നടന്‍ ഹൃത്വിക് റോഷന്‍ പങ്കുവച്ചതോടെ ഇന്ത്യയൊട്ടാകെ യുവരാജിന് ആരാധകരായി. ബാബാ ജാക്‌സണ്‍ എന്ന ഓമനപ്പേരിലാണ് അദ്ദേഹം ടിക് ടോക്കില്‍ അറിയപ്പെടുന്നത്. 

ജോധ് പൂരിലെ ഒരു സാധാരണ കുടുംബത്തിലെ അംഗമാണ് യുവരാജ്. മൈക്കിള്‍ ജാക്‌സന്റെ ആരാധകനായ യുവരാജ് കുട്ടിക്കാലം മുതലേ അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിക്കുമായിരുന്നു. നൃത്തം ശാസ്ത്രീയമായി പഠിച്ചിട്ടില്ല. താന്‍ പോസ്റ്റു ചെയ്യുന്ന വീഡിയോക്ക് ഇത്രയും സ്വീകരണം ലഭിക്കുമെന്ന് ഒരിക്കല്‍ പോലും കരുതിയില്ലെന്ന് യുവരാജ് പറയുന്നു.

ടിക്ക് ടോക്കില്‍ വീഡിയോ പോസ്റ്റു ചെയ്യാന്‍ തുടങ്ങിയ സമയത്ത് എനിക്ക് അധികം പ്രതികരണങ്ങളൊന്നും ലഭിച്ചില്ല. എന്നിരുന്നാലും ഞാന്‍ അതൊന്നും കാര്യമാക്കാതെ എന്റെ ജോലി തുടര്‍ന്നു. പതിയെ എല്ലാവരും എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഞാന്‍ നൃത്തം കൂടുതല്‍ നന്നാക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്റെ വീട്ടില്‍ കണ്ണാടിയില്ല. അതുകൊണ്ടു തന്നെ ഞാന്‍ എന്താണ് ചെയ്യുന്നത് എന്റെ പോരായ്മകള്‍ എന്തൊക്കെയാണ് എന്നൊന്നും എനിക്ക് അറിയുമായിരുന്നില്ല. നിഴല്‍ നോക്കിയാണ് ഞാന്‍ പഠിച്ചിരുന്നത്.

യുട്യൂബ് നോക്കിയാണ് നൃത്തം പഠിച്ചത്. കഴിഞ്ഞ 5-6 വര്‍ഷമായി മൈക്കിള്‍ ജാക്‌സനില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ചെരിപ്പോ ഷൂസോ ധരിക്കാതെയായിരുന്നു ഞാന്‍ നൃത്തം പരിശീലിച്ചിരുന്നത്. വീഡിയോ തരംഗമായതോടെ ഡല്‍ഹിയിലെ ഒരു ഡാന്‍സ് ട്രൂപ്പില്‍ നിന്ന് എനിക്കൊരു കോള്‍ വന്നു. അവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എന്നെ ക്ഷണിച്ചു. 
 
കുടുംബത്തിന്റെ പിന്തുണയാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും ഡല്‍ഹിയില്‍ എത്തിയതിനാല്‍ കൂടുതല്‍ ഉയരബാബാ ജാക്‌സണ്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന യുവരാജ് സിംഗ് ഒരുപാട് ആരാധകരുള്ള നര്‍ത്തകനാണ്.

Content Highlights: tik tok, Baba Jackson Viral Dance, Hrithik Roshan, Story of Yuvaraj Singh, Young Talents India