രൺബീറും ആലിയയും, ഫോൺ ക്യാമറയിൽ സ്റ്റിക്കർ പതിക്കുന്ന സുരക്ഷാ ജീവനക്കാർ | ഫോട്ടോ: പി.ടി.ഐ, www.instagram.com/viralbhayani/
ഈ വര്‍ഷം സിനിമാലോകം ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന വിവാഹം ആരുടേതൊണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ കാണൂ. ബോളിവുഡ് സൂപ്പര്‍താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയാ ഭട്ടും തമ്മിലുള്ളത്.
വര്‍ണാഭമായ ചടങ്ങുകള്‍ക്കൊപ്പം വിവാഹത്തോടനുബന്ധിച്ചുള്ള സുരക്ഷാസംവിധാനങ്ങളും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. രണ്‍ബീറിന്റെ വാസ്തു എന്ന അപ്പാര്‍ട്ട്‌മെന്റിലാണ് പ്രധാനചടങ്ങുകളെല്ലാം നടക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട ഒരു ചിത്രം പോലും ലീക്കാവരുത് എന്ന ഉദ്ദേശത്തോടെ അപ്പാര്‍ട്ട്‌മെന്റിലേക്ക് വരുന്നവരുടെ ഫോണുകളിലെ ക്യാമറയില്‍ സ്റ്റിക്കറൊട്ടിക്കുന്ന സുരക്ഷാ ജീവനക്കാരുടെ വീഡിയോ വൈറലായിരിക്കുകയാണിപ്പോള്‍.
സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഇരുതാരങ്ങളുടേയും ജീവനക്കാര്‍ ഫോണ്‍ ക്യാമറകള്‍ ചുവന്ന സ്റ്റിക്കര്‍ ഒട്ടിച്ച് മറച്ചത്. അന്തരിച്ച നടനും രണ്‍ബീറിന്റെ പിതാവുമായ ഋഷി കപൂറിന് ആദരമര്‍പ്പിച്ചുകൊണ്ട് നടക്കുന്ന പൂജയോടെയാകും വിവാഹച്ചടങ്ങുകള്‍ നടക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഏപ്രില്‍ 15-നാണ് സിനിമാലോകം കാത്തിരുന്ന താരവിവാഹം. ബ്രഹ്മാസ്തര എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുമുണ്ട്.
Content Highlights: tight security for ranbir alia bhatt marriage, ranbir-alia marriage viral video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..