സ്പൈഡർമാനായി എന്നെ തിരഞ്ഞെടുത്താൽ ​ഗ്രാഫിക്സിനുള്ള പൈസ ലാഭിക്കാമായിരുന്നു- ടൈ​ഗർ


ഗണപത് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കേ ഒരു ഹോളിവുഡ് ചിത്രത്തിനുവേണ്ടി ഓഡിഷനിൽ പങ്കെടുത്തകാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ടൈ​ഗർ.

ടൈ​ഗർ ഷ്റോഫ് | ഫോട്ടോ: എ.എഫ്.പി

ബോളിവുഡിൽ ആക്ഷൻ രം​ഗങ്ങൾ നന്നായി ചെയ്യുന്ന താരങ്ങളിലൊരാളാണ് ടൈ​ഗർ ഷ്റോഫ്. താരത്തിന്റേതായി സമീപകാലത്തിറങ്ങിയ ചിത്രങ്ങൾക്ക് പക്ഷേ ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാനായില്ല. ​ഗണപത് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കേ ഒരു ഹോളിവുഡ് ചിത്രത്തിനുവേണ്ടി ഓഡിഷനിൽ പങ്കെടുത്തകാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ടൈ​ഗർ.

മാർവലിന്റെ സൂപ്പർ ഹീറോ കഥാപാത്രമായ സ്പൈഡർമാനെ അവതരിപ്പിക്കാനുള്ള ഓഡിഷനിലാണ് പങ്കെടുത്തതെന്ന് കണക്റ്റ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ ടൈ​ഗർ ഷ്റോഫ് പറഞ്ഞു. തന്റെ വിവിധ പ്രകടനങ്ങളുടെ ടേപ്പുകൾ മാർവെലിന് അയച്ചുകൊടുത്തിരുന്നു. അതിലവർക്ക് മതിപ്പുണ്ടാവുകയും ചെയ്തു. ആ വേഷത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ സ്പൈഡർമാൻ ചെയ്യുന്ന സ്റ്റണ്ടുകൾ സ്വയം ചെയ്ത് നിർമാതാക്കൾക്ക് വി.എഫ്.എക്സിന്റെ പണം ലാഭിച്ചുകൊടുത്തേനേയെന്നും താരം പറഞ്ഞു.



‌“ഹോളിവുഡിലെ പല ബഹുമാന്യരായ ആളുകളേയും കണ്ടുമുട്ടാനുള്ള ഭാ​ഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ അവർക്ക് വളരെ താൽപ്പര്യമുണ്ടെന്ന് തോന്നുന്നു. ജാക്കി ചാന് ശേഷം ഒരു ക്രോസ്ഓവർ ആക്ഷൻ ഹീറോ ഉണ്ടായിട്ടില്ല. ടൈ​ഗർ പറഞ്ഞു.

'ഹീറോപാന്തി'യായിരുന്നു ടൈ​ഗറിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വൻ പ്രതീക്ഷകളോടെ വന്ന ചിത്രത്തിന് തിയേറ്ററിൽ വൻ പരാജയം ഏറ്റുവാങ്ങാനായിരുന്നു വിധി. വികാസ് ബാൽ സംവിധാനം ചെയ്യുന്ന ​'ഗണപതാ'ണ് താരം പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ചിത്രം. ഈ വർഷം ഡിസംബറിൽ റിലീസ് ചെയ്യുമെന്ന് കരുതുന്ന ചിത്രത്തിൽ കൃതി സനോൺ ആണ് നായിക. തെന്നിന്ത്യൻ താരം റഹ്മാനാണ് മറ്റൊരു വേഷത്തിൽ.

Content Highlights: Tiger Shroff interview, Tiger Shroff about Spider man movie audition


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented