ചിത്രത്തിന്റെ പോസ്റ്റർ, രവി തേജ | PHOTO: FACEBOOK/ RAVI TEJA
കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് രവി തേജ നായകമാകുന്ന ടൈഗര്‍ നാഗേശ്വര റാവു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.
ഇപ്പോഴിതാ പ്രേക്ഷകര്‍ക്കായി ഒരു റീല്‍സ് ചാലഞ്ച് അനൗണ്‍സ് ചെയ്തിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. "ഈ പവർഫുൾ ഡയലോഗിന് റീൽസ് ചെയ്ത് നിങ്ങളുടെ ശൗര്യം കാട്ടൂ" എന്ന കാപ്ഷനോടെയാണ് റീൽസ് ചെയ്യാനുള്ള ഡയലോഗ് ഉൾപ്പെടുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് നായികമാർ.
പ്രൊഡക്ഷന്‍ ഡിസൈനര്‍ :അവിനാശ് കൊല്ലയാണ്, സംഭാഷണം :ശ്രീകാന്ത് വിസ്സ, കോ-പ്രൊഡ്യൂസര്‍ :മായങ്ക് സിന്‍ഘാനിയ. ഒക്ടോബര്‍ 20-ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. പ്രസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍, സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി, പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്.
Content Highlights: tiger nageshwara rao movie reel challenge ravi teja
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..