പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം 'ഗന്ധദ ഗുഡി'യുടെ ടിക്കറ്റ് വില കുറച്ചു 


Photo: Facebook

പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം 'ഗന്ധദ ഗുഡി'യുടെ ടിക്കറ്റ് വില കുറച്ചു. കര്‍ണാടകയില്‍ മാത്രമാണ് കുറവുണ്ടാവുക. സംസ്ഥാനത്ത് ചിത്രത്തിന്റെ ടിക്കറ്റ് വില അല്പ ദിവസത്തേക്ക് കുറവു വരുത്തുന്നതായി പുനീതിന്റെ ഭാര്യ അശ്വിനി ട്വീറ്റ് ചെയ്തു.

കൂടുതല്‍ കുട്ടികള്‍ ഈ ചിത്രം കാണണമെന്ന പുനീതിന്റെ ആഗ്രഹം സഫലമാക്കാനാണ് ടിക്കറ്റുവില കുറയ്ക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ഈ മാസം പത്തുവരെയുള്ള എല്ലാ ഷോകള്‍ക്കുമാണ് ടിക്കറ്റ് വില കുറച്ചു കിട്ടുക. വില കുറച്ച തീരുമാനത്തെ പ്രകീര്‍ത്തിച്ച് പുനീത് ഫാന്‍സ് രംഗത്തെത്തി.



കര്‍ണാടക വന്യജീവി വൈവിധ്യത്തേ സംബന്ധിച്ച ഒരു ഡോക്യുമെന്ററി ചിത്രമാണ് ഗന്ധദ ഗുഡി. അമോഘവര്‍ഷ ജെ.എസ്. ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സമ്പന്നമായ ജൈവ വൈവിധ്യത്തെ സംബന്ധിച്ച് നിരവധി യാത്രകള്‍ നടത്തി അന്വേഷിച്ചെടുത്ത ചിത്രമാണിത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്തത്.

Content Highlights: Ticket prices slashed for Puneeth Rajkumar’s last film Gandhada Gudi in Karnataka


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented