തൃഷ വിജയ്, അജിത് ചിത്രങ്ങളിൽ
തമിഴ് സിനിമാപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട കാലമാണ് പൊങ്കല്‍. ഇത്തവണ സൂപ്പര്‍ താരങ്ങളായ ദളപതി വിജയുടെയും അജിത് കുമാറിന്റെയും ചിത്രങ്ങളാണ് പൊങ്കല്‍ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത്. ഇരുവരിലും ആരാണ് മികച്ച താരമെന്നത് ആരാധകര്‍ക്കിടയില്‍ വര്‍ഷങ്ങളായുള്ള ചോദ്യമാണ്. ഈ ചോദ്യത്തിന് ഉത്തരവുമായി വന്നിരിക്കുകയാണ് തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്‍.
ഞാന്‍ അഭിനയം ആരംഭിക്കുന്നതിന് മുമ്പേ ഇരുവരും താരങ്ങളാണ്. കാഴ്ചക്കാരി എന്ന നിലയിലാണ് ഇവരുടെ ചിത്രങ്ങള്‍ കണ്ടിട്ടുള്ളത്. രണ്ട് പേരും വലിയ താരങ്ങളാണ്. തൃഷ പറഞ്ഞു. അവസാന ചിത്രമാണ് ഇത്തരം വിധിയെഴുത്തുകള്‍ക്ക് പിന്നില്‍. അവസാന ചിത്രം വിജയമാണെങ്കില്‍ അയാളാണ് നമ്പര്‍ വണ്‍. അല്ലെങ്കില്‍ ആ സ്ഥാനം മറ്റൊരാള്‍ക്ക് സ്വന്തമായിരിക്കുമെന്നും തൃഷ വ്യക്തമാക്കി. വ്യക്തിപരമായി ഇത്തരം കണക്കുകളുടെ കളിയില്‍ താത്പര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിജയ് സിനിമയ്ക്ക് കൂടുതല്‍ സ്‌ക്രീനുകള്‍ നല്‍കണമെന്നും അദ്ദേഹമാണ് വലിയ താരമെന്നും വാരിസ് നിര്‍മാതാവ് ദില്‍ രാജു പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. വിതരണക്കാരനായ ഉദയനിധി സ്റ്റാലിനോട് വാരിസിന് കൂടുതല്‍ സ്‌ക്രീനുകള്‍ നല്‍കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഉദയനിധി സ്റ്റാലിന്റെ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് തമിഴ്‌നാട്ടില്‍ തുണിവിന്റെ വിതരണവും വാരിസിന്റെ അവതരണവും. തിയേറ്ററുകള്‍ രണ്ട് സിനിമകള്‍ക്കും തുല്യമായി വീതിച്ചുനല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. 2014-ലാണ് ഇതിനുമുമ്പ് തിയേറ്ററില്‍ വിജയ്-അജിത് ചിത്രങ്ങള്‍ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടിയത്. ജില്ലയും വീരവും ആയിരുന്നു ആ ചിത്രങ്ങള്‍.
Content Highlights: Ajith Kumar, Vijay, Thrisha, Varisu, Thunivu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..