Ajith
'വലിമൈ' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ എച്ച്.വിനോദും അജിത്തും ഒന്നിക്കുന്ന തുണിവിന്റെ ട്രെയിലർ റിലീസായി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് മോഷണത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ട്.
മഞ്ജു വാര്യരാണ് നായികയായെത്തുന്നത്. അസുരന് ശേഷം മഞ്ജു വാര്യർ നായികയായെത്തുന്ന തമിഴ് ചിത്രംകൂടിയാണ് തുണിവ്. സമുദ്രക്കനി, വീര, ജോൺ കൊക്കൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ജിബ്രാനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.
ട്രെയിലര്‍ റിലീസിന് മുന്നോടിയായി കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ ഇന്നലെ പുറത്തു വിട്ടിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് അജിത് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.
തമിഴ് സിനിമാലോകം അടുത്തൊന്നും സാക്ഷ്യംവഹിക്കാത്ത താരയുദ്ധമാണ് ഈ വരുന്ന പൊങ്കലിന് അരങ്ങേറുന്നത്. തമിഴ് സിനിമയിലെന്നല്ല ദക്ഷിണേന്ത്യയിൽത്തന്നെ വൻ ആരാധകരുള്ള വിജയ്, അജിത്ത് എന്നിവരുടെ പുത്തൻചിത്രങ്ങൾ ഒരേദിവസം തിയേറ്ററുകളിലെത്തുകയാണ്.
Content Highlights: Thunivu, Ajith Kumar, Manju Warrier, Thunivu Trailer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..