മികച്ച പ്രതികരണം നേടി മാച്ച്‌ബോക്സ് ഷോട്‌സിന്റെ റൊമാന്റിക് കോമഡി; 'ത്രിശങ്കു' ട്രെയിലര്‍


2 min read
Read later
Print
Share

Thrishanku Official Trailer

അന്ന ബെനും അര്‍ജുന്‍ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന കോമഡി ചിത്രം 'ത്രിശങ്കു'വിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷകപ്രതികരണം. നവാഗതനായ അച്യുത് വിനായകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സേതുവും മേഘയും ഒളിച്ചോടി വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്ന അന്നേ ദിവസം സേതുവിന്റെ സഹോദരി മറ്റൊരാളോടൊപ്പം ഒളിച്ചോടുന്നു. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് 'ത്രിശങ്കു'വില്‍ ചുരുളഴിയുന്നത്. സേതുവിനെ അര്‍ജുന്‍ അശോകനും മേഘയെ അന്ന ബെന്നും അവതരിപ്പിക്കുന്നു. മേയ് 26 ന് 'ത്രിശങ്കു' തിയേറ്ററുകളിലെത്തും.

'അന്ധാധൂന്‍', 'മോണിക്ക ഒ മൈ ഡാര്‍ലിംഗ്' തുടങ്ങിയ സിനിമകളാല്‍ ശ്രദ്ധേയമായ മാച്ച്‌ബോക്സ് ഷോട്സ് മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമയാണ് 'ത്രിശങ്കു'. സഞ്ജയ് രൗത്രേയും സരിതാ പാട്ടീലുമാണ് നിര്‍മാതാക്കള്‍. ഇന്ത്യന്‍ നവതരംഗ സിനിമാ സംവിധായകന്‍ ശ്രീറാം രാഘവനാണ് മാച്ച്‌ബോക്സ് ഷോട്‌സിന്റെ മെന്റര്‍. മാച്ച്‌ബോക്സ് ഷോട്‌സിന്റെ ബാനറില്‍ സഞ്ജയ് റൗത്രേ, സരിത പാട്ടീല്‍ എന്നിവര്‍ക്ക് പുറമെ ലകൂണ പിക്‌ചേഴ്‌സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവര്‍ പിക്‌ചേഴ്സ് ആന്‍ഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

'ജനപ്രിയതാരനിരയും കഥയും കൊണ്ട് 'ത്രിശങ്കു' എല്ലാ പ്രായക്കാരെയും രസിപ്പിക്കുമെന്ന് നിര്‍മാതാവ് സഞ്ജയ് റൗത്രേ പറഞ്ഞു. ചിത്രത്തിലെ ഒളിച്ചോട്ടത്തിന്റെ ത്രസിപ്പിക്കലുകളും കുടുംബരംഗങ്ങളുടെ വൈകാരികതയും പ്രേക്ഷകരെ ചിത്രം തീര്‍ച്ചയായും തിയേറ്ററില്‍ പിടിച്ചിരുത്തും', അദ്ദേഹം അഭിപ്രായപ്പെട്ടു.

'ത്രിശങ്കു'വിലെ കഥയും കഥാപാത്രങ്ങളും സാധാരണപ്രേക്ഷകര്‍ക്ക് പരിചിതരാണെന്നും ഒപ്പം മലയാളസിനിമയുടെ വിഷയവൈവിധ്യവും മനോഹാരിതയും കൊണ്ടുതന്നെ മറ്റേത് ഭാഷയിലുള്ളവര്‍ക്കും ചിത്രം സ്വീകാര്യമാകുമെന്നു നിര്‍മ്മാതാക്കളെന്ന നിലയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്' നിര്‍മാതാവ് സരിത പാട്ടീല്‍ പറഞ്ഞു.

സുരേഷ് കൃഷ്ണ, സെറിന്‍ ഷിഹാബ്, നന്ദു, ഫാഹിം സഫര്‍, ശിവ ഹരിഹരന്‍, കൃഷ്ണകുമാര്‍, ബാലാജി മോഹന്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയേഷ് മോഹനും അജ്മല്‍ സാബുവും ചേര്‍ന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ് രാകേഷ് ചെറുമഠം. പാട്ടുകളും പശ്ചാത്തല സംഗീതവും ജെകെയുടേതാണ്. ധനുഷ് നായനാര്‍ ആണ് സൗണ്ട് ഡിസൈന്‍. ഇ4എന്റര്‍ടൈന്‍മെന്റിലൂടെ എ.പി ഇന്റര്‍നാഷണല്‍ ആണ് ചിത്രം വിതരണം ചെയ്യുന്നത്. തിങ്ക് മ്യൂസിക് ആണ് ഗാനങ്ങള്‍ റിലീസ് ചെയ്യുന്നത്.

Content Highlights: Thrishanku Official Trailer Arjun Ashokan Anna Ben Achyuth Vinayak|Jay Unnithan Matchbox Shots

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay antony daughter meera found dead by hanging suicide

2 min

ആരെയും ബുദ്ധിമുട്ടിക്കില്ല, സ്നേഹമുള്ള കുട്ടിയായിരുന്നു; വിജയ് ആന്റണിയുടെ മകളെക്കുറിച്ച് ജോലിക്കാരി

Sep 20, 2023


Kangana

1 min

ഇന്ത്യ എന്നുപറഞ്ഞപ്പോൾ നാവുളുക്കിയിരുന്നു, ഭാരത് എന്നുപറയുമ്പോൾ കുറച്ചുകൂടി സുഖമുണ്ട് -കങ്കണ

Sep 21, 2023


Vijay Antony and Parthiban

2 min

'ഇതെന്റെ വീട്ടിൽ നടന്നിരുന്നെങ്കിൽ എന്താകുമായിരുന്നുവെന്ന ഭയമാണ് ഉള്ളിൽ'; കണ്ണീരണിഞ്ഞ് പാർത്ഥിപൻ

Sep 21, 2023


Most Commented