'ത്രിശങ്കു' ഫസ്റ്റ് ലുക്ക് പോസ്റ്റർ
മാച്ച്ബോക്സ് ഷോട്ട്സിന്റെ ബാനറിൽ ഒരുങ്ങുന്ന 'ത്രിശങ്കു' എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ അച്യുത് വിനായക് ആണ് ഈ റൊമാന്റിക് ഹാസ്യ ചിത്രം സംവിധാനം ചെയ്യുന്നത്. മാച്ച്ബോക്സ് ഷോട്ട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവരാണ് നിർമിച്ചിരിക്കുന്നത്. വിഷ്ണു ശ്യാമപ്രസാദ്, ലക്കൂണ പിക്ചേഴ്സ്, ഗായത്രി എം, ക്ലോക്ക്ടവർ പിക്ചേഴ്സ് & കമ്പനി എന്നിവരാണ് മറ്റു നിർമ്മാതാക്കൾ.
അന്നാ ബെന്നും അർജുൻ അശോകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. ജയേഷ് മോഹൻ, അജ്മൽ സാബു എന്നിവർ ഛായാഗ്രഹണവും എഡിറ്റിംഗ് രാകേഷ് ചെറുമഠവും നിർവ്വഹിക്കുന്നു. ജെ.കെയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈൻ ധനുഷ് നയനാർ. എ.പി ഇന്റർനാഷണൽ ഇ4 എന്റർടെയ്ൻമെന്റിലൂടെയാകും ചിത്രം റിലീസ് ചെയ്യുക. തിങ്ക് മ്യൂസിക് ഗാനങ്ങൾ പുറത്തിറക്കും.
പ്രശസ്ത നിയോ-നോയിർ ചലച്ചിത്ര നിർമ്മാതാവ് ശ്രീറാം രാഘവന്റെ നേതൃത്വത്തിലാണ് പ്രൊഡക്ഷൻ ഹൗസ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽതന്നെ ഏറ്റവും നല്ല കണ്ടെൻ്റ് ഉണ്ടാകുന്നതാണ് മലയാളം സിനിമകളെന്നും 'ജോണി ഗദ്ദാർ', 'അന്ധാധുൻ', 'മോണിക്ക ഓ മൈ ഡാർലിംഗ്' തുടങ്ങിയ സമീപകാലത്ത് ഏറ്റവും നിരൂപക പ്രശംസ നേടിയതും സാമ്പത്തികമായി വിജയിച്ചതുമായ ചില ഹിന്ദി സിനിമകൾ സ്‌ക്രീനിൽ കൊണ്ടുവരാനുള്ള ബഹുമതി തങ്ങൾക്കു ലഭിച്ചു എന്നും സഞ്ജയ് റൗത്രേ പറഞ്ഞു. ത്രിശങ്കു വിലൂടെ മലയാള സിനിമാ ലോകത്തിലേക്ക് പ്രവേശിക്കാനാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സരിത പാട്ടീൽ മലയാള സിനിമാരംഗത്തെക്കുറിച്ചും അതിലെ വളർച്ചയെക്കുറിച്ചുള്ളമുള്ള അവരുടെ കാഴ്ചപ്പാടിനെക്കുറിച്ച് സംസാരിച്ചു. “ഒരുപക്ഷേ, മറ്റൊരു ഇന്ത്യൻ പ്രാദേശിക ചലച്ചിത്ര വ്യവസായത്തെയും നിലവിലെ മലയാളസിനിമയുടെ കഥാപാത്രവികസനത്തിനും ലളിതമായ കഥാശൈലിയുടെ മൂല്യവും താരതമ്യപ്പെടുത്താനാകില്ല. മലയാള സിനിമകളിലെ സാങ്കേതിക വൈദഗ്ധ്യവും കഥപറച്ചിലിന്റെ ഉയർന്ന നിലവാരവും ഞങ്ങൾ എല്ലായ്‌പ്പോഴും വിലമതിച്ചിട്ടുണ്ട്. ഈ മേഖലയിലേക്കുള്ള ഞങ്ങളുടെ ചുവടുവയ്പ്പ് മലയാളത്തിൽ നിന്ന് പഠിക്കാനും ഈ മഹത്തായ പൈതൃകത്തിലേക്ക് ഞങ്ങളുടെ സർഗ്ഗാത്മക ശ്രമങ്ങൾ ചേർക്കാനുമുള്ള അവസരം നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. തൃശങ്കു പ്രേക്ഷകർക്ക് പുതുമയുള്ളതും ആകർഷകവുമായ ഒരു അനുഭൂതി നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു" - സരിത പറഞ്ഞു. മാച്ച്‌ബോക്‌സ് ഷോട്ട്സ് മലയാളത്തിലെ മറ്റ് പ്രോജക്ടുകളുമായി സഹകരിക്കാൻ താല്പര്യപ്പെടുന്നുവെന്നും അവർ വ്യകതമാക്കി.
Content Highlights: thrishanku malayalam movie forstlook poster, arjun ashokan and anna ben
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..