ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയിലെ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ബോളിവുഡ് താരം ഇഷ ഷര്‍വാനിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയ കേസില്‍ മൂന്ന് പേരെ പിടികൂടി.

ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ താമസക്കാരിയായ ഇഷയില്‍ നിന്നാണ് ഓസ്‌ട്രേലിയയിലെ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയവര്‍ പണം തട്ടിയത്. ഇഷയോട് വെസ്‌റ്റേണ്‍ യൂണിയന്‍ വഴിയോ റിയോ മണി വഴിയോ 5,700 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏതാണ്ട് മൂന്ന് ലക്ഷം രൂപ) ട്രാന്‍സ്ഫര്‍ ചെയ്യാനായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്.

സൈബര്‍ ക്രൈം യൂണിറ്റിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയതെന്ന് ഡെല്‍ഹി പോലീസ് പറഞ്ഞു.

കിസ്‌ന: ദി വാരിയര്‍ പോയന്റ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച ഇഷ മലയാള ചിത്രങ്ങളായ അഞ്ച് സുന്ദരികള്‍, ഇയോബിന്റെ പുസ്തകം, ഡബിള്‍ ബാരല്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Content Highlights: Three Arrested For Cheating Actress Isha Sharvani Of Three Lakh Rupees