ണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന "ത്രയം " എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ റിലീസായി. പൂർണമായും രാത്രിയിൽ ചിത്രീകരിച്ച സിനിമ എന്ന പ്രത്യേകതയും ത്രയത്തിനുണ്ട്. 

നിരഞ്ജ് രാജു, രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, കാർത്തിക് രാമകൃഷ്ണൻ, തിരികെ ഫെയിം ഗോപീകൃഷ്ണൻ കെ വർമ്മ, ഡെയ്ൻ ഡേവിസ്, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹൻ, അനാർക്കലി മരിക്കാർ, ഷാലു റഹീം, ഡയാന ഹമീദ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു. "ഗോഡ്സ് ഓൺ കൺട്രി " എന്ന ചിത്രത്തിനു ശേഷം അരുൺ കെ ഗോപിനാഥ് തിരക്കഥയും സംഭാഷണവുമെഴുതുന്ന സിനിമയാണ് ത്രയം.

സംഗീതം-അരുൺ മുരളിധരൻ, എഡിറ്റർ-രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ, കല-സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം-സുനിൽ ജോർജ്ജ്,ബുസി ബേബി ജോൺ, മേക്കപ്പ്-പ്രദീപ്ഗോപാലകൃഷ്ണൻ, സ്റ്റിൽസ്-നവീൻ മുരളി, പരസ്യകല-ആന്റണി സ്റ്റീഫൻ ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബു രവീന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ-വിവേക്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-സഫി ആയൂർ, വാർത്ത പ്രചരണം-എ എസ് ദിനേശ്,  ആതിര ദിൽജിത്ത്.

Content Highlights: Thrayam movie, Dhyan Sreenivasan, Sunny Wayne, Aju Varghese