നിന്റെ ഉപദേശം നീ തന്നെ അനുസരിച്ചില്ലല്ലോ; തൂരിഗൈയുടെ മരണത്തില്‍ എ.ആര്‍ റൈഹാന


തൂരിഗൈ കാബിലൻ എ.ആർ റൈഹാനയ്‌ക്കൊപ്പം, തൂരിഗൈ കാബിലൻ

തമിഴ് കവിയും ഗാനരചയിതാവുമായ കബിലന്റെ മകള്‍ തൂരിഗൈയുടെ മരണത്തില്‍ പ്രതികരണവുമായി എ.ആര്‍ റഹ്മാന്റെ സഹോദരിയും ഗായികയുമായ എ.ആര്‍ റൈഹാന. 2020 ഡിസംബറില്‍ ആത്മഹത്യയ്‌ക്കെതിരേ തൂരിഗൈ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും നാം മരിച്ചാല്‍ മറ്റൊരാള്‍ക്ക് ഒരു അണുപോലും നഷ്ടമാകുന്നില്ലെന്നും തൂരിഗൈ കുറിച്ചു. നമ്മള്‍ മരിച്ചാല്‍ നമുക്ക് നഷ്ടമാകുന്നത് നമ്മുടെ ജീവിതം സന്തോഷം ആനന്ദം- തൂരിഗൈ കുറിച്ചു.

നീ നിന്റെ തന്നെ ഉപദേശം അനുസരിച്ചില്ലല്ലോ എന്നാണ് ഈ കുറിപ്പ് പങ്കുവച്ച് എ.ആര്‍ റൈഹാന പ്രതികരിച്ചത്. തൂരിഗൈയ്‌ക്കൊപ്പമുള്ള ചിത്രവും ഇതോടൊപ്പം റൈഹാന പങ്കുവച്ചു.

അരുമ്പാക്കം എം.എം.ഡി.എ. കോളനി തിരുപ്പൂര്‍ കുമാരന്‍ സ്ട്രീറ്റിലെ വീട്ടിലെ മൂന്നാംനിലയിലെ മുറിയിലാണ് തൂരിഗൈയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കള്‍ വിവാഹത്തിന് നിര്‍ബന്ധിച്ചതിനാലാണ് ജീവനൊടുക്കിയതെന്നായിരുന്നു പ്രാഥമിക വിവരം. മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.

എം.ബി.എ.ക്കാരിയായ തൂരിഗൈ ഫാഷന്‍ ഡിസൈനറും എഴുത്തുകാരിയുമാണ്. ഏതാനും തമിഴ് സിനിമകള്‍ക്ക് വസ്ത്രാലങ്കാരം നിര്‍വഹിച്ചു. സ്ത്രീകള്‍ക്കായി ഡിജിറ്റല്‍ മാസികയും പുറത്തിറക്കുന്നുണ്ട്. ഇതിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മദ്രാസ് ഐ.ഐ.ടി.യില്‍ അവാര്‍ഡുദാനച്ചടങ്ങ് നടത്താനുള്ള ഒരുക്കത്തിലായിരുന്നു. ജി.വി പ്രകാശ്, ചേരന്‍ തുടങ്ങി ഒട്ടേറെ താരങ്ങളുടെ സ്റ്റൈലിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

2001 മുതല്‍ തമിഴില്‍ അറിയപ്പെടുന്ന ഗാനരചയിതാവാണ് കബിലന്‍. കാര്‍ത്തിക് രാജ സംഗീതം നിര്‍വഹിച്ച 'പിശാസ് 2' എന്ന ചിത്രത്തിനാണ് അദ്ദേഹം ഒടുവില്‍ ഗാനരചന നിര്‍വഹിച്ചത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)......

Content Highlights: Thoorigai Kabilan death AR Rahman's sister AR Raihanah shares her post against suicide


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented